Global block

bissplus@gmail.com

Global Menu

കിഫ്ബി ഇരുതലമൂര്‍ച്ചയുള്ള വാള്‍

പെട്രോള്‍ സെസ്സ്, മോട്ടോര്‍ വാഹന നികുതി എന്നിവയില്‍ 15% ഉണ്ടായാല്‍ 1 ലക്ഷം കോടി രൂപയുടെ ബാദ്ധ്യത 10 വര്‍ഷമാകുമ്പോള്‍ അടച്ചു തീര്‍ക്കാന്‍ കഴിയും എന്ന് കിഫ്ബിയെ അനുകൂലിക്കുന്നവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.  എന്നാല്‍ ഇതുവരെ 4270 കോടി മാത്രമേ സമാഹരിക്കാന്‍ കഴിഞ്ഞുള്ളുവെന്നും പ്രവാസി ചിട്ടി തുടങ്ങിയിട്ടുപോലുമില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.  

 

'വരവ് അറിയാതെ ചെലവ് കഴിച്ചാല്‍ പെരുവഴി ആധാരം''

മലര്‍പൊടിക്കാരന്റെ സ്വപ്നം, ഇരട്ട ബഡ്ജറ്റ്, ധനകാര്യ കമ്മി മറച്ചു വയ്ക്കാനുള്ള കവചം, സമാന്തര പ്ലാനിംഗ് ബോര്‍ഡ്, കണ്‍കെട്ട് വിദ്യ  കിഫ്ബിയെ കുറിച്ച് പാണന്‍മാര്‍ എന്തെല്ലാം പാടി നടക്കുന്നു.  കഴിഞ്ഞ 2 വര്‍ഷം ഏറ്റവുമധികം പഴികേട്ട പാവം പയ്യനാണ് കിഫ്ബി (Kerala investment fund board).  കിഫ്ബി ഒരു മാന്ത്രിക വടിയാണെന്ന് തോമസ് ഐസക് പറയുമ്പോള്‍ ഇനി വരാനുള്ള സര്‍ക്കാരുകള്‍ക്കുള്ള കെണിയാണെന്ന് പ്രതിപക്ഷം വാദിക്കുന്നു.

വളരെ ലളിതമാണ് കാര്യം.  വികസനം വേണം.  പണമില്ല എന്ത് ചെയ്യും?  ഒരു വഴിയേ ഉള്ളു.  കടം വാങ്ങണം.  എവിടെനിന്ന് വാങ്ങും?  ഏത് രീതിയില്‍ വാങ്ങും?  കിഫ്ബി ഒരു മോഡല്‍ മാത്രം തോമസ് ഐസക് കിഫ്ബി മോഡല്‍ പരീക്ഷിക്കാന്‍ ധൈര്യം കാണിച്ചുവെന്ന് മാത്രം.

കിഫ്ബി അനുമതി നല്കിയ പദ്ധതികള്‍ 20000 കോടി

കിഫ്ബിക് സമാഹരിക്കാന്‍ കഴിഞ്ഞത് 4270 കോടി

ഇതുവരെ ചിലവായത്    330 കോടി

10 വര്‍ഷം കഴിഞ്ഞ് തിരിച്ച് അടയ്‌ക്കേണ്ട തുക ഒരു ലക്ഷം കോടി

പെട്രോള്‍ സെസ്സ്, മോട്ടോര്‍ വാഹന നികുതി എന്നിവയില്‍ 15% ഉണ്ടായാല്‍ 1 ലക്ഷം കോടി രൂപയുടെ ബാദ്ധ്യത 10 വര്‍ഷമാകുമ്പോള്‍ അടച്ചു തീര്‍ക്കാന്‍ കഴിയും എന്ന് കിഫ്ബിയെ അനുകൂലിക്കുന്നവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.  എന്നാല്‍ ഇതുവരെ 4270 കോടി മാത്രമേ സമാഹരിക്കാന്‍ കഴിഞ്ഞുള്ളുവെന്നും പ്രവാസി ചിട്ടി തുടങ്ങിയിട്ടുപോലുമില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.  ബഡ്ജറ്റ്  ആണ്  KIFB എന്ന് മുന്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സി.പി. ജോണ്‍ പറയുന്നു.  പക്ഷേ തോമസ് ഐസക് KIFB പദ്ധതികളെ കാണുന്നത് പോസിറ്റീവ് ആയിട്ടാണ്.  സാമ്പത്തിക സ്ഥിതി മോശം തന്നെ.  പക്ഷേ വികസനം വേണ്ടേ എന്നാണ് തോമസ് ഐസക്ക് ചോദിക്കുന്നത്.  ഐസക്ക് സ്‌കൂള്‍ ഓഫ് തോട്ട്ല്‍ (school of thought)

ഉടുക്കാന്‍ സാരിയില്ല എങ്കില്‍ പട്ട് സാരി ഉടുക്കാം എന്നാണ് അദ്ദേഹം ആത്മ വിശ്വാസത്തോടെ പറയുന്നത്.  കിഫ്ബി കേരളത്തിന്റെ വികസനത്തിന് വഴിയൊരുക്കും.  സംസ്ഥാനത്തിന് ഇത് ബാദ്ധ്യത ഉണ്ടാക്കില്ല.  കിഫ്ബി കാലഘട്ടത്തിന്റെ ആവശ്യമാണ്.  ഇന്നത്തെ അമ്പതിനായിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് 10 വര്‍ഷം കഴിയുമ്പോള്‍ 2  ലക്ഷം കോടി രൂപ വേണ്ടി വരും.  അപ്പോള്‍ ഇന്ന് വികസനം എന്നത് പുരോഗമന ആശയമാണ്.  

നെടുമ്പാശ്ശേരി വിമാനത്താവളം വന്നപ്പോള്‍ ഇടതുപക്ഷം എതിര്‍ത്തു.  കെ. കരുണാകരന്‍ നിര്‍ഭയനായി മുന്നോട്ടു പോയി.  വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായി.  കഴിഞ്ഞവര്‍ഷത്തെ ലാഭം 150 കോടി രൂപയാണ്.  ഇതേ എതിര്‍പ്പ് കണ്ണൂര്‍ വിമാനത്താവളത്തിനും, കൊച്ചി മെട്രോയ്ക്കും, വിഴിഞ്ഞം തുറമുഖത്തിനും, വല്ലാര്‍പ്പാടം ടെര്‍മിനലിനും തുടങ്ങി എല്ലാ പദ്ധതികള്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.  ഇന്ന് ഇതെല്ലാം കേരളത്തിന്റെ അഭിമാന പദ്ധതിയാണ്.  പക്ഷേ കിഫ്ബിയുടെ ന്യൂനത വലിയ പദ്ധതികളും ചെറിയ പദ്ധതികളും എല്ലാം ഉള്‍പ്പെടുത്തി എന്നതാണ്.  ഈ ആശങ്കകള്‍ അകറ്റി നിക്ഷേപകരുടെ വിശ്വാസം നേടി കിഫ്ബി മുന്നോട്ട് പോകട്ടെ.  തോമസ് ഐസക്കിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകട്ടെ.  പെട്രോള്‍  മോട്ടോര്‍ വാഹന നികുതി പ്രവാസി ചിട്ടി വരുമാനം, സര്‍ക്കാര്‍ ഗ്രാന്റ് എന്നിവ മാത്രമല്ല, ലോട്ടറി വരുമാനം കൂടി കിഫ്ബിയില്‍ എത്തട്ടെ.  കേരള വികസനത്തിന്റെ ബംബര്‍ ലോട്ടറി ആവട്ടെ കിഫ്ബി.

''സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ,

നിങ്ങളീഭൂമിയിലില്ലായിരുന്നെങ്കില്‍ 

നിശ്ചലം ശൂന്യമീലോകം''

Post your comments