Global block

bissplus@gmail.com

Global Menu

കേരള ബഡ്ജറ്റ് 2018, ട്രെന്‍ഡി ബജറ്റ്

റവന്യൂവരുമാനത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 5318 കോടി കുറവ്, പദ്ധതിയേതരച്ചെലവ് 1.1 ലക്ഷം കോടി, കോവിഷ്‌കൃതപദ്ധതികള്‍ ഉള്‍പ്പെടെയുള്ള പദ്ധതിച്ചെലവില്‍ 5002 കോടി രൂപയുടെ കുറവ്, മൂലധനച്ചെലവില്‍ 389 കോടി രൂപയുടെ കുറവ്, 2.14 ലക്ഷം കോടിയിലെത്തി നില്‍ക്കുന്ന പൊതുകടം  ഇതാണ് ധനമി ഡോ.ടി.എം.തോമസ് ഐസക്കിന്റെ രണ്ടാമൂഴത്തിലെ മൂന്നാമത്തെ ബജറ്റിന്റെ സാമ്പത്തിക പശ്ചാത്തലം. കേരളസമ്പദ് ഘടനയുടെ അതിജീവനശേഷി അപാരമാണെന്ന കണ്ടെത്തലും ഐസക് ബജറ്റില്‍ നടത്തുന്നുണ്ട്. വിദേശമലയാളികളുടെ തിരിച്ചുവരവും മുരടിക്കുന്ന ഉല്പാദനമേഖലകളും കേരളത്തിന് തിരിച്ചടിയാവുമെങ്കിലും കര കയറാമെന്ന ശുഭപ്രതീക്ഷ ധനമന്ത്രി വെച്ചു പുലര്‍ത്തുന്നു. ജി.എസ്.ടി. നടപ്പാക്കിയപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ വിവരിക്കാന്‍ അദ്ദേഹം അതീവശ്രദ്ധ പുലര്‍ത്തി. രണ്ടു മടങ്ങെങ്കിലുമായി ഉയരേണ്ട ഐ.ജി.എസ്.ടി ഘടകത്തില്‍ നിന്ന് കേരളത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ നേരിയ തുക മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ കേം തയ്യാറല്ലെന്നുമാണ് വിമര്‍ശനം. കടമെടുത്തും സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തിയും സാമ്പത്തികമുരടിപ്പ് മറികടക്കണമെന്ന ജോണ്‍ മെയ്‌നാര്‍ഡ് കെയ്ന്‍സിന്റെ സാമ്പത്തികപാഠങ്ങളാണ് മാന്ദ്യകാലത്ത് നടപ്പാക്കേണ്ടതെന്ന് ശക്തിയുക്തം വാദിച്ച റവന്യൂമി ഇതാദ്യമായി ധനക്കമ്മി കുറച്ചുകൊണ്ടുവരാനുള്ള നടപടികളെടുത്തു. പക്ഷേ സൂക്ഷ്മമമായി നോക്കിയാല്‍ ഈ നീക്കം മറ്റു മാര്‍ഗ്ഗങ്ങളില്ലാഞ്ഞിട്ടാണെന്നു കാണാം. സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൂലധനഉത്തേജനം സ്വീകരിക്കാന്‍ വകുപ്പുകള്‍ക്ക് കഴിയാത്തതും പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത കഴിവുകേടുമാണ് ധനമന്ത്രിയെ രക്ഷിച്ചു നിര്‍ത്തുന്നതെന്ന് ബജറ്റ് കണക്കുകള്‍ പറയുന്നു. 

റവന്യൂകമ്മി നടപ്പുവര്‍ഷം 13079 കോടി രൂപയാണ്. ഇത് 12,859 കോടി രൂപയിലേയ്ക്ക് താഴ്ത്താനാണ് പരിപാടി.(ടേബിള്‍ 1 കാണുക). റവന്യൂകമ്മി പടിപിടിയായി ഇല്ലാതാക്കാനുള്ള ധനഉത്തരവാദിത്തനിയമത്തിന്റെ ലക്ഷ്യം കേ, സംസ്ഥാനവ്യത്യാസമില്ലാതെ ബജറ്റുകള്‍ കാറ്റില്‍ പറത്തിക്കഴിഞ്ഞു. ഈ ലക്ഷ്യം നേടാന്‍ അനുവദിച്ച 9519 കോടി രൂപയുടെ ഒറ്റത്തവണസഹായം പദ്ധതിയിതരച്ചെലവുകള്‍ക്കും വായ്പാതിരിച്ചടവിനും ചെലവിട്ട് സംസ്ഥാനം കേത്തിന് മാതൃകയായി! റവന്യൂകമ്മി കുറക്കേണ്ടതാണെന്നും എന്നാല്‍ മൂലധനച്ചെലവുകള്‍ വക കൊള്ളിക്കുന്നതിനാല്‍ ധനക്കമ്മി ഉയര്‍ന്നാലും കുഴപ്പമില്ലെന്നായിരുന്നു ധനമിയുടെ വാദം. എന്നാല്‍ ഈ ബജറ്റിലൂടെ അദ്ദേഹം അല്പം പുറകോട്ടു പോയിരിക്കുന്നു. ധനക്കമ്മി നിയിച്ചു നിര്‍ത്താന്‍ ബജറ്റ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത സാമ്പത്തികവര്‍ഷം ധനക്കമ്മി ജി.ഡി.പിയുടെ 3.1 ശതമാനം മാത്രമായിരിക്കും. 
കേരളത്തിന്റെ ഭരണനിര്‍വഹണസംവിധാനത്തിലെ കാര്യക്ഷമതയില്ലായ്മ കൊണ്ട് പദ്ധതിനടത്തിപ്പ് ഇഴഞ്ഞുനീങ്ങുന്നതാണ് ധനവ്യയത്തില്‍ കുറവു വരാന്‍ കാരണം. പദ്ധതികള്‍ കൃത്യസമയത്ത് ആസൂത്രണം ചെയ്യുന്നതില്‍ കാലതാമസം വരുന്നു. പണം ചെലവാകാതെ വരുമ്പോള്‍ കമ്മി കുറയുന്നതും സ്വാഭാവികം. ഈ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ധാരാളമുണ്ടെങ്കിലും പെരുമഴയില്ല. ബജറ്റ് തീര്‍ച്ചയായും സ്ത്രീസൗഹൃദമാണ്. സാഹിത്യഭ്രമം അസാരം. ദേ.. ബാന്‍ഡിക്യൂട്ട് (തോട്ടിപ്പണി ഇല്ലാതാക്കാനുള്ള മലയാളിയായ വിദ്യാര്‍ത്ഥി സര്‍ക്കാര്‍ സഹായത്തോടെ വികസിപ്പിച്ച റൊബോട്ട്) റെഡി...എന്നിങ്ങനെയുള്ള നിഷ്‌കളങ്കമായ അമ്പരപ്പും മേമ്പൊടിയായുണ്ട്. ഓഖിയില്‍ ഉലഞ്ഞ തീരകേരളത്തിന് 2000 കോടി രൂപ. മുരുകന്‍ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ആരോഗ്യപരിരക്ഷാരംഗത്തെ പദ്ധതികള്‍. കാലത്തോട് പ്രതികരിക്കുന്ന ബജറ്റെന്ന പ്രതീതി തീര്‍ച്ചയായും സൃഷ്ടിക്കപ്പെട്ടു. പക്ഷേ ബജറ്റെന്നാല്‍ സംസ്ഥാനത്തിന്റെ വാര്‍ഷിക ധനകാര്യസ്‌റ്റേറ്റ്‌മെന്റാണ്. ഓരോ ബജറ്റും സാങ്കേതികമായി ഒരു വര്‍ഷത്തേയ്ക്കാണെങ്കിലും അത് ദീര്‍ഘകാലത്തേയ്ക്ക് സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ നിര്‍വചിക്കുന്ന നയരേഖ കൂടിയാണ്. ഈ വര്‍ഷത്തെ ബജറ്റ് നടപ്പാവുന്നത് പലപ്പോഴും അഞ്ചു വര്‍ഷമെങ്കിലും സമയമെടുത്താണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ താല്‍ക്കാലിക പ്രഖ്യാപനങ്ങള്‍ ഗുണം ചെയ്യില്ലെന്ന് കാണാം. ഓഖി തന്നെ ഉദാഹരണം. തീരമേഖലയില്‍ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന നിരവധി പദ്ധതികള്‍ ഇപ്പോഴും മുടങ്ങിക്കിടക്കുകയോ പാതിവഴി എത്തിനില്‍ക്കുകയോ ആണ്. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ പുതിയവ പ്രഖ്യാപിച്ചിട്ടെന്തു കാര്യം? മത്സ്യത്തൊഴിലാളികളെ കടല്‍ത്തീരത്തുനിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ സൂനാമിക്കു പോലും കഴിഞ്ഞിട്ടില്ല. 
കോമ്പൗണ്ടിംഗ് ഗ്രോത്ത് : വെല്ലുവിളികള്‍
കിഫ്ബിയെക്കുറിച്ചേറെ പറഞ്ഞുകഴിഞ്ഞു. 50000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ 2022 ആകുമ്പോഴേയ്ക്കും നടപ്പാവുമെന്നാണ് പ്രതീക്ഷ. വായ്പാതിരിച്ചടവിനായി ആശ്രയിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍സ് ടാക്‌സ്, പെട്രോള്‍ സെസ് എന്നിവയില്‍ നിന്നുള്ള വരുമാനം പ്രതീക്ഷിച്ച തോതില്‍ ഉയരുന്നില്ലെന്ന് ധനമി  തന്നെ ബജറ്റില്‍ സമ്മതിക്കുന്നു. തിരിച്ചടവ് തുക മുഴുവന്‍ കിഫ്ബിക്ക് ഗ്രാന്റായി ലഭിക്കുമെന്നാണ് പ്രഖ്യാപനം. ധനമി  ഉദ്ദേശിച്ചതിന്റെ 70 % നടപ്പായാല്‍ അത് തീര്‍ച്ചയായും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും.  കേസര്‍ക്കാരിനും സമാനമായ വികസനമാതൃകയുണ്ട്. കോമ്പൗണ്ടിംഗ് ഗ്രോത്ത് എന്ന ധനതം ഉപയോഗിച്ചുള്ള ഈ വികസനമാതൃകയെക്കുറിച്ചുയര്‍ന്ന സംശയങ്ങള്‍ പ്രധാനമായും സൃഷ്ടിക്കപ്പെടുന്ന സ്ഥിരആസ്തികളില്‍ നിന്ന് സര്‍ക്കാരിന് വരുമാനം കിട്ടില്ലെന്ന ആശങ്കയില്‍ നിന്നുടലെടുത്തതാണ്. ഉദാഹരണത്തിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 1000 കോടി രൂപയുടെ റോഡ് പദ്ധതി പൂര്‍ത്തിയായാല്‍ അതില്‍നിന്ന് ടോള്‍ പിരിച്ച് തുക കണ്ടെത്താനാവില്ല. പലിശ സഹിതം വായ്പ തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ ഗ്രാന്റ് മാത്രമേ വഴിയുള്ളൂ. ഇത് പ്രായോഗികമാണോ എന്ന സംശയത്തിന് കാലമാണ് ഉത്തരം നല്‍കേണ്ടത്. മാത്രമല്ല, വരാന്‍ പോകുന്ന സര്‍ക്കാര്‍ ഈ മാര്‍ഗ്ഗത്തില്‍ നിന്ന് അണുകിട വ്യതിചലിക്കാന്‍ പാടില്ല. അങ്ങനെ വന്നാല്‍ എല്ലാം താളം തെറ്റും. ഇക്കാര്യത്തില്‍ രാഷ്ട്രീയസമവായമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 
വരുമാനമാര്‍ഗ്ഗം
ഭൂമിയുടെ ന്യായവില ഉയര്‍ത്തിയും ഭൂനികുതി പുന:സ്ഥാപിച്ചും വരുമാനം വര്‍ധിപ്പിക്കാന്‍ ധനമന്ത്രി ശ്രമിച്ചു. നോട്ട് ബന്ദിക്കുശേഷം കേരളത്തില്‍ ഭൂമിയുടെ ക്രയവിക്രയം കാര്യമായി കുറഞ്ഞു. നോട്ട് ബന്ദി ഉയര്‍ത്തിയ മുന്നറിയിപ്പുകളും തുടര്‍ന്നുണ്ടായ ആധാര്‍ ബന്ധിപ്പിക്കല്‍ മഹോത്സവവും ഭൂമിയുടെ വില കുറച്ചുകാണിച്ച് കള്ളപ്പണം പാര്‍ക്ക് ചെയ്യുന്ന പ്രവണതയ്ക്ക് കുറേയൊക്കെ തടയിട്ടു. പക്ഷേ പ്രശ്‌നമതല്ല. ഈ നടപടിയുടെ ഗുണം ജനങ്ങള്‍ക്ക് കിട്ടണമെങ്കില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കാര്യമായ ഇളവ് വരുത്തേണ്ടിയിരുന്നു. ദേശീയശരാശരി 5 ശതമാനമാകുമ്പോള്‍ കേരളത്തിലെ സ്റ്റാമ്പ് ഡ്യൂട്ടി 10 ശതമാനമാണ്. ഇത് കുറച്ചാലേ ന്യായവിലയില്‍ റജിസ്‌ട്രേഷന്‍ നടത്താനാവൂ. പക്ഷേ ധനഞെരുക്കത്തിന്റെ പിടിയില്‍പെട്ട കേരളത്തിന് ഇത്തരത്തിലുള്ള പരിഷ്‌കരണം തല്‍ക്കാലം അസാധ്യമാണ്.  
പ്രഖ്യാപനങ്ങള്‍
ബജറ്റ് പ്രഖ്യാപനങ്ങള്‍ ശരിയായ ദിശയില്‍ത്തന്നെയാണ്. കേരളത്തിന്റെ ഭാവിയെമുന്നില്‍ക്കണ്ടുള്ളവ. കെ.ഫോണ്‍ പോലുള്ള അനാവശ്യപദ്ധതി (സ്വകാര്യടെലികോം സേവനദാതാക്കള്‍ മത്സരാധിഷ്ഠിതമായി ഡാറ്റാകണക്ടിവിറ്റി നല്‍കുന്നതിനാല്‍ അവരുമായി ചേര്‍ന്നുള്ള ശൃംഖല സ്ഥാപിക്കലാണ് പ്രായോഗികം) കള്‍ ഇക്കുറി ബജറ്റിലില്ല. ഒരിക്കലും കരകയറാത്ത ചില പൊതുമേഖലാസ്ഥാപനങ്ങളെ തീറ്റിപ്പോറ്റാനും കെ.എസ്.ആര്‍.ടി.സി പുന:സംഘടനയുമൊക്കെ പ്രഖ്യാപിച്ച ബജറ്റ് ഇടതുപക്ഷമുഖം നഷ്ടപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൃഷി, പരമ്പരാഗതവ്യവസായം, മത്സ്യമേഖല തുടങ്ങിയവയ്ക്കും വാരിക്കോരി നല്‍കി. ഐസക്കിന്റെ ഓരോ ബജറ്റവതരണത്തിലും ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നത് കാണുമ്പോള്‍ പ്രശ്‌നം എന്തു ലളിതം; പരിഹാരമായിക്കഴിഞ്ഞുവെന്ന തോന്നലാണ് ഉണ്ടാവുക. കയര്‍മേഖലയെക്കുറിച്ചുള്ള പാരഗ്രാഫ് വായിച്ചു നോക്കുക. ദേ..എല്ലാം ശരിയാവും.. എന്നാണ് കരുതുക. പക്ഷേ താനവതരിപ്പിക്കുന്നത് ഒമ്പതാം കേരളബജറ്റാണെന്നും ഇക്കാലമത്രയും പറഞ്ഞത് എവിടെപ്പോയി എന്നും ഓര്‍ക്കുന്നത് നന്നായിരിക്കും. 
ഉദാരീകൃതസമ്പദ്ഘടനയില്‍നിന്നു കൊണ്ട് ബജറ്റിന് മാനുഷിക മുഖം നല്‍കുന്നിടത്താണ് ഇടതുപക്ഷ ബജറ്റുകള്‍ വ്യത്യസ്തമാവുന്നത്. ബജറ്റിനുപുറത്തുനിന്നുള്ള മൂലധനനിക്ഷേപം കൊണ്ട് സംസ്ഥാനത്തിന്റെ ദീര്‍ഘകാല അടിസ്ഥാനസൗകര്യപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ബജറ്റിനകത്തുനിന്നുകൊണ്ട് ക്ഷേമരാഷ്ട്രസങ്കല്പത്തിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ് ഈ ബജറ്റുകള്‍ ലക്ഷ്യം കാണുക. ഈ തത്വം കടലാസില്‍ പാലിക്കാന്‍ ഡോ. ഐസക്കിനായി. പക്ഷേ പ്രായോഗികതലത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാര്‍ ഒന്നാകെയാണ്. അവിടെ വരുന്ന വീഴ്ചകളില്‍ നിന്ന് കരകയറാന്‍ പറ്റാതാവുമ്പോള്‍ ബജറ്റിനെ ഇങ്ങനെയും പൊ ളിച്ചെഴുതാം. 
ബജറ്റ് തയ്യാറാക്കല്‍ കൂടുതല്‍ വികേീകൃതമാക്കുക. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നടപ്പുസാമ്പത്തികവര്‍ഷത്തെ വരവുചെലവുകണക്കുകളും പദ്ധതിപുരോഗതിയും അടുത്ത വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും അവതരിപ്പിക്കുക. ഇതിന്റെ പ്രായോഗികത വിലയിരുത്തി ചെലവഴിക്കാതെ കിടക്കുന്ന തുക തട്ടിക്കിഴിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ തുക അനുവദിക്കുക. ഇവ ചെലവഴിച്ചതിന്റെയും പൂര്‍ത്തിയാക്കിയ പദ്ധതികളുടെയും വിശദവിവരങ്ങള്‍ ഈ സ്‌റ്റേറ്റ്‌മെന്റിലുണ്ടാവണം. കിഫ്ബി പോലുള്ള സംവിധാനങ്ങളുപയോഗിച്ച് സംസ്ഥാനതല പദ്ധതികള്‍ ഏകോപിപ്പിക്കുക. വന്‍കിടപദ്ധതികളുടെ നടത്തിപ്പ് ചുമതല സര്‍ക്കാര്‍ വകുപ്പുകളെ ഏല്പിക്കേണ്ടതില്ല. അതിന് മത്സരക്ഷമതയുള്ള, വിപണിമൂല്യമുള്ള ഏജന്‍സികളെ നിയോഗിക്കുക. ആവശ്യമെങ്കില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുക. ചുരുക്കത്തില്‍ സര്‍ക്കാര്‍ സംവിധാനത്തെ കൂടുതല്‍ ഉത്തരവാദിത്തബോധമുള്ളവരാക്കുക. ഓരോ മിമാരും അതതുവകുപ്പിന്റെ സി.ഇ.ഒമാരാവണം. അവര്‍ റിസള്‍ട്ട് ഷീറ്റ് അവതരിപ്പിക്കണം. പെര്‍ഫോമന്‍സായിരിക്കണം മാനദണ്ഡം. കേള്‍ക്കുമ്പോള്‍ അറുപിന്തിരിപ്പന്‍ മുതലാളിത്തരീതിയെന്ന് പുച്ഛം തോന്നുമെങ്കിലും ജനം ആഗ്രഹിക്കുന്നത് അതാണ്. സര്‍ക്കാരിനു പുറത്തെ ഓരോ വ്യക്തിയും ഈ മസ്തരസമ്പദ് വ്യവസ്ഥയില്‍ ഓരോ നിമിഷവും പ്രകടനം മെച്ചപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. ഇത് സര്‍ക്കാരിനും ബാധകമല്ലേ? പ്രത്യേകിച്ചും അവര്‍ മുതലാളിത്ത സാമ്പത്തികനയം പിന്തുടരുമ്പോള്‍...

Post your comments