Global block

bissplus@gmail.com

Global Menu

ഇനി റോബോട്ടിക്‌സ് കാലം

അദൈ്വത് നായര്‍

മനുഷ്യന്റെ പ്രവൃത്തികള്‍ ഒരുപക്ഷെ മനുഷ്യനെക്കാള്‍ നന്നായി കൈകാര്യം ചെയ്ത ചിത്തി എന്ന യമനുഷ്യനെ കണ്ട ശരാശരി പ്രേക്ഷകര്‍ക്ക് യന്തിരന്‍ എന്ന ചിത്രം നല്‍കിയത് അത്ഭുതങ്ങളുടെ കുറച്ച് മണിക്കൂറുകളാണ്. യമനുഷ്യന്‍ ലോകം കയ്യടക്കിയേമെന്നുള്ള ഭാവി പ്രവചനം സംവിധായകന്‍ തന്റെ ചിത്രത്തിലൂടെ വിവരിച്ചതിന് പിന്നാലെ ഒട്ടും താമസിക്കാതെതന്നെ സ്വയം ചിന്തിക്കാന്‍ കഴിയുന്ന സോഫിയ എന്ന റോബോട് പൗരത്വത്തിനെ ലോകത്തിന് ലഭിച്ചു. 

അടുക്കളമുതല്‍ അങ്ങാടിവരെ എന്നുള്ള പ്രയോഗം റോബോട്ടുകളെ സംബന്ധിച്ച് അധികമാവില്ല എന്ന് സാരം. വീട്ടമ്മയെപ്പോലെ വീട്ടിലെ എല്ലാ ജോലികളും നോക്കിയും കണ്ടും ചെയ്യുന്ന റോബോട്ടുകള്‍  വരെ വിപണിയില്‍ സുലഭമാണ്. 
മനുഷ്യന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ കൂടി നിഷ്പ്രയാസം ചെയ്യാന്‍ കഴിയുന്ന റോബോട്ടുകളുടെ ഉപയോഗ മണ്ഡലങ്ങള്‍ വിശാലമാണ്. ആരോഗ്യമേഖയ്ക്ക് പുറമെ ദുരന്ത മേഖലകളിലും റോബോട്ടുകളെ ഉപയോഗിക്കാനാകുമെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ശാസ്ത്ര ലോകം. 
സാങ്കേതികതയെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ മാത്രമാണ് കണ്ടുപിടിത്തങ്ങള്‍ക്ക് അതിന്റെ മൂല്യം കൈവരുന്നത്.
വ്യാവസായിക കാര്‍ഷിക മേഖലകളില്‍ സാങ്കേതികത സന്നിവേശിപ്പിച്ചുള്ള, മനുഷ്യന്റെ ജോലിഭാരം കുറയ്ക്കുന്ന രീതിതന്നെയാണ് അതിനുദാഹരണം.
ഒരു മെഷിന്‍ എന്ന രീതിയില്‍ മനുഷ്യന്‍ വികസിപ്പിച്ചെടുത്ത ഉപകരങ്ങളില്‍ നിന്ന് ഒരുപാട് അകലെയാണ് റോബോട്ട് എന്ന യന്ത്രമനുഷ്യന്റെ കണ്ടുപിടിത്തം. അതില്‍ത്തന്നെ ഇപ്പോള്‍ നടക്കുന്നത് ഒരു മത്സരമാണ്. ഏറ്റവുമധികം മനുഷ്യന്റെ പ്രത്യേകതകളോട് അടുത്തിരിക്കുന്ന റോബോട്ടുകളെ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികത വികസിപ്പിക്കുന്നതിനുള്ള മത്സരങ്ങള്‍. 
ഓറിഗന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍, റോബോട്ടിക്‌സ് വിഭാഗത്തില്‍ വിദ്യാഭ്യാസ ഉപയോഗത്തിനായി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച റോബോട്ടുകളാണ് കാസി. 
സാങ്കേതികവികസന മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും കൗതുങ്ങള്‍ക്ക് വേണ്ടി റോബോട്ടുകള്‍ നിര്‍മ്മാക്കറുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായി ആരോഗ്യമേഖലയിലുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് റോബോട്ടുകളെ പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തിലാണ് സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാളുടെയും ലക്ഷ്യം. 
കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി റോബോട്ടിക് കാലുകള്‍ നിര്‍മ്മിച്ച അതേ സാങ്കേതികത്വം തന്നെയാണ് ഏതൊരു റോബോട്ട് നിര്‍മ്മാണത്തിന്റെയും അടിസ്ഥാന തത്വം. ഈ സാങ്കേതികവിദ്യയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഏതൊരാള്‍ക്കും ഈ മേഖലയിലേയ്ക്ക് കടന്നുവരവ് എളുപ്പമാക്കുന്ന നിരവധി സംഘടനകളും ഇന്ന് രംഗത്തുണ്ട്. ഇവയെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നതുവഴി ലോകത്തില്‍ കഷ്ടത അനുഭവിക്കുന്ന നിരവധി ആളുകളെ സഹായിക്കുന്നതിന് നമുക്ക് കഴിയും. 
റോബോട്ടിക്‌സ്
റോബോട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് റോബോട്ടിക്‌സ്. 
എന്‍ജിനീയറിങ്ങിലെ വിവിധ ശാഖകളെ ഏകീകരിപ്പിച്ചുകൊണ്ടാണ് റോബോട്ടിക്‌സ് പ്രവര്‍ത്തിക്കുന്നത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്തുടങ്ങിയ ശാഖകളില്‍നിന്നെല്ലാം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വികസിപ്പിച്ച ശാസ്ത്രശാഖയാണിത്. 
 'റോബോട്ട്' എന്ന വാക്കില്‍നിന്നാണ് റോബോട്ടിക്‌സ് ഉണ്ടായത്. 'അധ്വാനം' എന്നാണതിന്റെ അര്‍ഥം. 1954ല്‍ ജോര്‍ജ് ഡവല്‍ ആണ്ആദ്യത്തെ റോബോട്ടിനെ നിര്‍മിക്കുന്നത്. 'യൂനിമേറ്റ്' എന്നായിരുന്നു ആദ്യത്തെ റോബോട്ടിന്റെ പേര്. 'റോബോട്ട്‌സ് കമ്പ്യൂട്ടര്‍' എന്ന്‌വിളിക്കുന്ന ഒരു സെന്‍ട്രല്‍ കമ്പ്യൂട്ടറാണ് റോബോട്ടിന്റെ എല്ലാ സര്‍ക്യൂട്ടുകളും  നിയന്ത്രിക്കുന്നത്. അതേസമയം റോബോട്ടിക്‌സും കൃത്രിമ ബുദ്ധിയും രണ്ടും രണ്ടാണ്. കൃത്രിമ ബുദ്ധി സന്നിവേശിപ്പിച്ച് റോബോട്ടിക്‌സ് എന്ന ശാസ്ത്ര ശാഖയുടെ സഹായത്തോടെയാണ്  യമനുഷ്യരെ സൃഷ്ടിക്കാനാവുക. 
ശാസ്ത്ര ശാഖയക്കുമപ്പുറം റോബോട്ടിക്‌സിന്റെ ഭാവി വളരെ വലുതാണ്. ഈ സാങ്കേതികവിദ്യയെ വശത്താക്കുന്നതിനുള്ള ആഗ്രഹങ്ങളുണ്ടെങ്കിലും എങ്ങനെ ഇതിലേയ്ക്ക് എത്തിപ്പെടാമെന്നതിനെക്കുറിച്ച് അറിയാന്‍ കഴിയാത്തതാണ് പലരെയും റോബോട്ടിക്‌സ് ശാസ്ത്രശാഖയില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിന് കാരണം

അന്യരാജ്യത്തെ ഡോക്ടറുമായി സംവദിക്കുന്നതിനോ ആശയവിനിമയം നടത്തുന്നതിനോ റോബോട്ട് ശസ്ത്രക്രിയാ വിദഗ്ദന് കഴിയുമെന്നുള്ളതുകൊണ്ടുതന്നെ ആരോഗ്യമേഖലയില്‍ റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നതിലും ഗുണങ്ങള്‍ ഏറെയാണ്. മനുഷ്യരെക്കാള്‍ പ്രതിരോധ മേഖലയിലും പ്രവര്‍ത്തിക്കുന്നതിന് റോബോട്ടുകളായിരിക്കും ഗുണം ചെയ്യുക. ശത്രുരാജ്യത്തിന്റെ ആക്രമണങ്ങളില്‍നിന്ന് മനുഷ്യജീവന്‍ രക്ഷിക്കുന്നതോടൊപ്പം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും റോബോട്ടുകള്‍ ഉപകാരപ്പെടും. 
മാഞ്ചസ്റ്ററിലുള്ള ഫസ്റ്റ് എന്ന സ്ഥാപനവും ഇത്തരത്തില്‍ റോബോട്ട് പഠനശാഖയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണ്. പങ്കാളികളാകുകയും ആരോഗ്യപരമായ മത്സരങ്ങള്‍ നടത്തുകവഴിയും റോബോട്ടുകളെക്കുറിച്ച് കൂടുതലറിയാനും ഒരു നിര്‍മ്മാതാവാകുന്നതിനും ഈ സ്ഥാപനം സഹായിക്കുന്നു. ഏറ്റവും ചെറിയ കുട്ടികള്‍ക്ക് മുതല്‍ പങ്കാളികളാകാനും ഗവേഷണങ്ങളും പരീക്ഷണങ്ങളും നല്‍കാനുമെല്ലാം ഈ വെബ്‌സൈറ്റ് വഴി സൗകര്യം ലഭിക്കുന്നു. പ്രായഭേദമന്യേ എല്ലാവര്‍ക്കും റോബോട്ടിക്‌സിലേയ്ക്ക് കടന്നുചെല്ലാമെന്നതാണ് ഫസ്റ്റിന്റെ മുഖ്യ ആകര്‍ഷണീയത. സാങ്കേതികതയെ അതിന്റെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തി നല്ലൊരു നാളെ സൃഷ്ടിക്കാന്‍ നമുക്ക് കഴിയട്ടെ. കൃത്രിമതകളില്ലാത്ത സഹായ ഹസ്തങ്ങളായി നമുക്ക് മുന്നേറാം. ഫസ്റ്റിനോടൊപ്പം. 

​ലേഖകന്‍ അമേരിക്കയിലെ പോര്‍ട്ട് ലാന്റിലെ വെസ്റ്റ് വ്യൂ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ്. റോബോട്ടിക്‌സില്‍ ഗവേഷണം നടത്തുന്നു

Post your comments