Global block

bissplus@gmail.com

Global Menu

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ സമ്മര്‍ദ്ദം

ന്യൂഡല്‍ഹി:  അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാന്‍ അമേരിക്ക ഇന്ത്യാ ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദം. ഇന്ത്യ ചുങ്കം കുറച്ചില്ലെങ്കില്‍ അമേരിക്ക ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കു ചുങ്കം കൂട്ടുമെന്ന ഭീഷണിയും ഉണ്ട്. ഐടി ജീവനക്കാര്‍ക്കുള്ള എച്ച്വണ്‍ ബി വീസയുടെ കാര്യത്തിലെ അമേരിക്കന്‍ തീരുമാനം ഇന്ത്യക്കു സ്വീകാര്യമല്ല. 

രാഷ്ട്രനേതാക്കളുടെ തലത്തില്‍ ഉണ്ടായ ഊഷ്മളമായ അടുപ്പം ഇല്ലാതാക്കുന്നതിലേക്ക് വാണിജ്യതര്‍ക്കം നീങ്ങുന്നത്.
മൊബൈല്‍ ഫോണുകളും ടെലിവിഷനുകളുമടക്കമുള്ള ഇലക്‌ട്രോണിക് സാമഗ്രികള്‍ക്ക് ഇന്ത്യ ഡിസംബറില്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചിരുന്നു. പിന്നീടു ബജറ്റില്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മുതല്‍ ജ്യൂസുകള്‍ വരെയുള്ളവയ്ക്കും ഇലക്‌ട്രോണിക് സാധനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഇറക്കുമതിച്ചുങ്കം കൂട്ടി.

Post your comments