Global block

bissplus@gmail.com

Global Menu

യുപിയില്‍ ലുലുമാള്‍; പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യൂസഫലി പ്രഖ്യാപിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍ ലുലുമാളിന്റെ ശാഖ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി. ലക്‌നോവില്‍ നടന്ന യുപി ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് എം എ യൂസഫലി പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തിയത്. 

20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ലുലുവിന്റെ ചെലവ് രണ്ടായിരം കോടി കണക്കാക്കുന്നു. 
ഇരുന്നൂറിലധികം ദേശീയ- രാജ്യാന്തര ബ്രാന്‍ഡുകളും 11 സ്‌ക്രീനുകളുള്ള മള്‍ടിപ്‌ളെക്‌സും 2500 സീറ്റുകളുള്ള ഫുഡ് കോര്‍ട്ടും 20 ല്‍ അധികം ഡൈനിംഗ് റസ്റ്ററന്റുകളുമടങ്ങുന്ന മാളിന്റെ വരവോടെ അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് യൂസഫലി പറഞ്ഞു.
ലക്‌നോ ലുലു മാളിന്റെ ഒരു മിനിയേച്ചര്‍ മോഡല്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ യൂസഫലി അനാഛാദനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗവര്‍ണര്‍ രാം നായിക്, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ വിദേശ പ്രതിനിധികള്‍ തടങ്ങിയവര്‍ പങ്കെടുത്തു.

Post your comments