Global block

bissplus@gmail.com

Global Menu

ഇന്ത്യന്‍ കോഴിയിറച്ചി വിപണിയില്‍ ഒരുകൈനോക്കാന്‍ അമേരിക്കയും

 

കൊച്ചി: അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യന്‍ തീന്‍മേശയിലെ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോഴിയിറച്ചി ഇറക്കുമതി ചെയ്യുന്നതിനുള്ള അമേരിക്കന്‍ കമ്പനികളുടെ തടസ്സം മാറിയതാണ് ഇന്ത്യന്‍ കോഴിക്കച്ചവടക്കാര്‍ക്ക് തലയ്ക്കടിയായത്. 
കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ വിപണിയെ ലക്ഷ്യംവെച്ച് അമേരിക്ക നീക്കങ്ങള്‍ നടത്തി വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാകുന്നപക്ഷം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ കോഴിയിറച്ചി ഇന്ത്യയിലേയ്ക്ക് ഇറക്കുമതിചെയ്ത് തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
ജിഎസ്ടിയുടെയും ആഘോഷങ്ങളുടെയും പേരില്‍ അടിക്കടി കോഴിയിറച്ചിക്ക് വിലകൂട്ടുന്ന കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയാകും. ഇന്ത്യയിലെ 40 ശതമാനം വരുന്ന കോഴിക്കര്‍ഷകര്‍ 35 ലക്ഷം ടണ്‍ കോഴി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 
ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ കര്‍ഷകരെയാണ് ഇതു കൂടുതലായി ബാധിക്കുക. ഇന്ത്യയിലെ വന്‍കിട വിപണി പൂര്‍ണമായും ഈ കമ്പനികള്‍ക്ക് നഷ്ടമാവും. കോഴിക്കാലാവും ആദ്യം വിപണിയിലേക്ക് എത്തുക. വന്‍ തോതില്‍ സംസ്‌കരിച്ച ഉത്പന്നങ്ങള്‍ എത്തുന്നതോടെ ഹോട്ടലുകള്‍, ഫാസ്റ്റ് ഫുഡ് റെസ്റ്ററന്റുകള്‍ തുടങ്ങി ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റിലെ വമ്പന്‍മാര്‍ കൈയടക്കിയിരിക്കുന്ന വിപണിയാണു പോവുക. വന്‍ തോതില്‍ ചരക്കെടുക്കുന്ന ആഗോള കമ്പനികള്‍ക്ക് കുറഞ്ഞവിലയില്‍ അമേരിക്കന്‍ കമ്പനികള്‍ തങ്ങളുടെ ഉത്പ്പന്നം നല്‍കുന്ന അവസ്ഥയാകുമെന്നാണ് വിവരങ്ങള്‍.

Post your comments