Global block

bissplus@gmail.com

Global Menu

പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്

മുംബൈ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഇടപാടുകളില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍. ഏകദേശം 177 കോടി ഡോളര്‍ അതായത് 11,328 കോടി രൂപയുടെ തട്ടിപ്പ് നടന്നിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 

ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ബാങ്കില്‍ നടന്ന തട്ടിപ്പിന്റെ വാര്‍ത്ത പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ആറ് ശതമാനം വരെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. ബാങ്ക് അധികൃതരുടെ ഒത്താശയോടെയാണ് ക്രമക്കേടുകള്‍ നടന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Post your comments