Global block

bissplus@gmail.com

Global Menu

മസാല ബോണ്ട്‌സ്

ഇന്ത്യയ്ക്കു വെളിയിൽ നിന്ന് പ്രവഹിക്കുന്ന അല്ലെങ്കിൽ പുറപ്പെടുന്ന രൂപയിലുള്ള ബോണ്ടുകളെയാണ് മസാല ബോണ്ടുകൾ എന്ന് പൊതുവെ വിളിക്കുന്നത്.  കറൻസിയിലുള്ള നഷ്ടസാധ്യത കമ്പനി പരിഹരിച്ചുകൊള്ളും.  നിക്ഷേപകനു പണം തിരിച്ചു കിട്ടുക (വാഗ്ദാനം ചെയ്തിരിക്കുന്ന പലിശയോടുകൂടി) ഡോളറിലാണ്.  രൂപയുടെ വിലയിടിവ് (ഉണ്ടെങ്കിൽ) കമ്പനിയാണ് വഹിക്കുക.  നിക്ഷേപകൻ സുരക്ഷിതനായിരിക്കും. ഡോളറിലുള്ള മറ്റ് ബോണ്ടുകളിലാണെങ്കിൽ വ്യതിയാനങ്ങൾ നിക്ഷേപകന് ഉത്തരവാദിത്വമാണ്.
തുടക്കം
വാഷിങ്ടൺ ആസ്ഥാനമായുള്ള അന്തർദേശീയ ഫൈനാൻസ് കോർപറേഷൻ ആണ് ആദ്യമായി ഇത്തരമൊരു  ഏർപ്പാടിനു തുടക്കമിട്ടത്.  2014 ൽ ലോകബാങ്കിനു വേണ്ടി IFB ആണ് ആയിരം കോടി രൂപയുടെ ബോണ്ടുകൾ വിപണിയിലെത്തിച്ചത്.  ഭാരതത്തിൽ അടിസ്ഥാന വികസനമേഖലയിൽ നിക്ഷേപിക്കാനാണ് ബാങ്ക് ഇത്രയും പണം സ്വരൂപിച്ചെടുത്തത്.  തൊട്ടടുത്ത വർഷം, 2015ൽ IFC  വീണ്ടും 'ഗ്രീൻ മസാല' ബോണ്ടുകളിലൂടെ മുന്നൂറ്റി പതിനഞ്ചു കോടി രൂപ സ്വരൂപിച്ചെടുത്ത് കാലായസ്ഥാ മാറ്റത്തിനായുള്ള പദ്ധതികൾക്കായി സ്വകാര്യ മേഖലയ്ക്ക് എത്തിച്ചുകൊടുക്കുകയുണ്ടായി.  ഈ ബോണ്ടുകളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

റിസർവ് ബാങ്ക് അനുമതി
റിസർവ് ബാങ്ക് 2015 ഏപ്രിലിലാണ്  മാസാല ബോണ്ടുകൾ ആകാമെന്ന് തീരുമാനിക്കുന്നത്.  ഇന്ത്യൻ കമ്പനികൾക്ക് രൂപയിലുള്ള മസാലബോണ്ടുകളിറക്കാനുള്ള അനുമതി അതേ വർഷം തന്നെ നൽകുകയും ചെയ്തു.  പല കമ്പനികളും ആ വഴിയിലൂടെ പണം കണ്ടെത്തുകയുണ്ടായി.  വിദേശരാജ്യങ്ങളിലെ നിക്ഷേപകരാണ് മസാലബോണ്ടുകൾ വാങ്ങുന്നത്.  അങ്ങനെ ഇന്ത്യൻ കോർപ്പറേറ്റുകൾക്കു വിദേശ ഫണ്ട് കണ്ടെത്താനുള്ള ഒരു മാർഗ്ഗമാണ് മസാല ബോണ്ടുകൾ

HDFC ആണ് ആദ്യമായി മസാലബോണ്ടുകളിലൂടെ ആയിരംകോടി രൂപ പിരിച്ചെടുത്ത ഇന്ത്യൻ കമ്പനി. പിന്നീട് 3,300 കോടിയും വിപണിയിൽ നിന്നു സ്വരൂപിക്കുകയുണ്ടായി. 7.35 % ആണ് പലിശയായി നിക്ഷേപകന് അതിലൂടെ ലഭിച്ചിരുന്നത്. പിന്നീട് എൻ.ടി.പി.സി രണ്ടായിരം കോടി രൂപ ഇതേ തരത്തിൽ വിപണിയിൽ നിന്ന് മുതൽ കൂട്ടി.

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്
മസാലബോണ്ടുകളിലൂടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.  3, 5, 10, 15 വർഷങ്ങളിലേയ്ക്കുള്ള ബോണ്ടുകൾ ലഭ്യമാക്കുന്നു.  അവസാനം IFC പതിനഞ്ചു വർഷങ്ങളിലേയ്ക്കുള്ള ബോണ്ടുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. HDFC, NTPC എക്‌സ്ബാങ്ക്  IRFC തുടങ്ങിയ കമ്പനികൾ ഈ വഴിയിലൂടെ ധനസമാഹരണം നടത്തിയിട്ടുണ്ട്.

2017 മാർച്ച് വരെ മസാലബോണ്ടുകളിലൂടെ 104 ബില്ല്യൺ ഡോളർ സ്വരൂപിച്ചു കഴിഞ്ഞു.  ഇതൊരു ഭീമമായ തുകയാണല്ലോ. ബാങ്കുകളുടെ കിട്ടാക്കടമേറിയതുകൊണ്ട് പണം മറ്റു വഴികളിലൂടെ കമ്പനികൾക്ക് കണ്ടെത്തേണ്ടിവന്നു. അങ്ങനെ പല സ്ഥാപനങ്ങളും മസാലബോണ്ടുകളിലൂടെ പണം സ്വരൂപിക്കാൻ തുടങ്ങി.  അത് അനിയന്ത്രിതമായി നീങ്ങിയതുകൊണ്ട് അതിനു കടിഞ്ഞാണിടാനായിരിക്കാം റിസർവ് ബാങ്ക് ഈ ജൂണിൽ പല വിധ നിയണങ്ങളും കൊണ്ടുവന്നത്.  ഏറ്റവും കുറഞ്ഞ ബോണ്ട് കാലാവധി 3 വർഷമായി റിസർവ് ബാങ്ക് പുതുക്കി നിശ്ചയിച്ചു.  ഒരു കമ്പനിക്ക് 5000 കോടി രൂപയിൽ കൂടുതൽ സ്വരൂപിക്കാനാവില്ല. പക്ഷേ, റിസർവ് ബാങ്ക് ഈ സെപ്തംബറിൽ വിദേശ നിക്ഷേപകരുടെ നിക്ഷേപക പരിധി 14200 കോടി രൂപയാക്കി ഉയർത്തിയിട്ടുണ്ട്.

ഇന്നത്തെ നിലവാരം
ഇൂപ ശക്തിപ്രാപിച്ചതോടെ മസാലബോണ്ടുകളിലെ നിക്ഷേപങ്ങൾക്ക് നിക്ഷേപത്തിൽ നല്ല വരുമാനം ലഭിക്കും (രണ്ടു രീതിയിൽ വാങ്ങിച്ചപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കുറച്ചു രൂപയ്ക്ക് ഡോളർ കിട്ടും കൂടാതെ വാഗ്ധാനം ചെയ്ത പലിശയും അങ്ങനെ മസാലബോണ്ടിലുള്ള താല്പര്യം വിദേശ നിക്ഷേപകരിൽ വർദ്ധിക്കുകയും ചെയ്യും.) പണം കണ്ടെത്താനുള്ള ഒരു പ്രായോഗിക മാർഗം ഇന്ത്യൻ കമ്പനികളുടെ മുന്നിൽ തെളിഞ്ഞിരിക്കുന്നു.

 

Post your comments