Global block

bissplus@gmail.com

Global Menu

ആധാര്‍ തിരുത്തണോ? അഞ്ചുരൂപ അധികം നല്‍കണം; കാരണം ജിഎസ്ടി

ബംഗളുരു: ആധാറിലെ വിവരങ്ങള്‍ തിരുത്തുന്നതിന് അഞ്ച് രൂപ അധികം നല്‍കണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. അടുത്തയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരക്ക് പ്രകാരം 18 ശതമാനം ജിഎസ്ടിയാണ് ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിന് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരിക. 

നിലവില്‍ 25 രൂപയാണ് ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിന് യുഐഎഐ ഈടാക്കുന്നത്. 
എന്നാല്‍, ആധാര്‍ എന്റോള്‍മെന്റിന് ഈ തുക ബാധകമല്ലെന്ന് യുഐഡിഎഐ ട്വിറ്ററിലൂടെ വ്യക്തമാക്കി. ജനനതിയതി, ലിംഗം, സെല്‍ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവയാണ് അപ്ഡേറ്റ് ചെയ്യാന്‍ കഴിയുക.  ജിഎസ്ടി ചേരുമ്പോള്‍ 29.50 രൂപയാണ് വരികയെങ്കിലും 30 രൂപയാക്കി നിശ്ചയിക്കുകയായിരുന്നു. 
അടുത്തയാഴ്ച മുതല്‍ അഞ്ച് രൂപ ജിഎസ്ടിയും കൂടി ചേര്‍ത്ത് 30 രൂപ തിരുത്തലുകള്‍ നടത്തുന്നതിന് നല്‍കേണ്ടിവരുമെന്ന് സാരം. 

Post your comments