Global block

bissplus@gmail.com

Global Menu

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെയുള്ള റിസര്‍വ് ബാങ്ക് നയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പലിശ നിരക്കില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 

കേന്ദ്ര ബജറ്റിന് ശേഷം രാജ്യത്തെ സാമ്പത്തിക മേഖല ഉറ്റുനോക്കിയിരുന്നത് റിസര്‍വ് ബാങ്കിന്റെ പണനയത്തിലായിരുന്നു.  റിപ്പോ നിരക്ക് ആറ് ശമതാനവും സിആര്‍ആര്‍ നിരക്ക് നാല് ശതമാനവുമായി തുടരും.
വരുംമാസങ്ങളിലും പണപ്പെരുപ്പനിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് നിരക്കില്‍ മാറ്റംവരുത്താതിരുന്നത്.
അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു. ഡിസംബറില്‍ നടന്ന പോളിസി യോഗത്തില്‍തന്നെ ഉയരുന്ന പണപ്പെരുപ്പ നിരക്കില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ജൂണ്‍ മാസത്തോടെ പണപ്പെരുപ്പ നിരക്ക് 5.5 ശതമാകുമെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.
നിലവില്‍ ഏഴുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് നിരക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി റിപ്പോ നിരക്കില്‍ 25 ബേസിസ് പോയന്റ് കുറവ് വരുത്തിയത്.
നിലവില്‍ പണപ്പെരുപ്പം കുതിച്ചുയര്‍ന്ന് 21 മാസത്തെ ഉയര്‍ന്ന നിരക്കായ 5.21 ശതമാനത്തിലെത്തി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Post your comments