Global block

bissplus@gmail.com

Global Menu

കേന്ദ്ര ബജറ്റിലെ 'മോഡി കെയര്‍' ഇരട്ടത്താപ്പോ?

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിലെ സുപ്രധാന വാഗ്ദാനമായിരുന്നു മോഡി കെയര്‍. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം കുടുംബത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുക 1200 രൂപ വരെയാണെന്നും ബജറ്റില്‍ പറയുകയുണ്ടായി. 

2011ലെ സെന്‍സെസ് മാനദണ്ഡമാക്കി പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്താണ് ആനുകൂല്യം നല്‍കുക. കൂടാതെ അഞ്ച് ലക്ഷത്തിന്റെ ആരോഗ്യസുരക്ഷ കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനായാണ് സര്‍ക്കാര്‍ 1000 മുതല്‍ 1200 രൂപയുടെ വരെ ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കുക. 
കേന്ദ്ര ബജറ്റില്‍ ഇതിനായി 50 കോടി രൂപയാണ് കേന്ദ്രം വകയിരുത്തുക. എന്നാല്‍ ഇതില്‍ 40 ശതമാനം വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കുമെന്ന് നീതി ആയോഗ് വ്യക്തമാക്കി. 60: 40 എന്ന അനുപാതത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിക്കുള്ള ഫണ്ട് വിലയിരുത്തേണ്ടത്. 
അതേസമയം വടക്ക് കിഴക്കന്‍, പര്‍വ്വത മേഖലാ സംസ്ഥാനങ്ങള്‍ ഇതില്‍ 10 ശതമാനം മാത്രം ചെലവ് വഹിച്ചാല്‍ മതിയെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതിന്മേല്‍ ചര്‍്ച്ച ഉടനെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സ്വാതന്ത്രദിനത്തിലോ ഗാന്ധിജയന്തിക്കോ ആയിരിക്കും പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുക. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2000 കോടി നല്‍കുമെന്നും സൂചനയുണ്ട്.
കുടുംബങ്ങളുടെ സുരക്ഷക്കായി ഏത് ഇന്‍ഷുറന്‍സ് വേണമെന്ന് കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. പദ്ധതി സംബന്ധിച്ച രൂപരേഖ സര്‍ക്കാര്‍ തയാറാക്കുന്നുവെന്നാണ് വിവരം. കേരളമുള്‍പ്പടെ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ തന്നെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ നിലവിലുണ്ട്. ദരിദ്ര വിഭാഗമായി കണക്കാക്കിയ 10 കോടി കുടുംബത്തിലെ അംഗങ്ങളായിരിക്കും പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കള്‍.

Post your comments