Global block

bissplus@gmail.com

Global Menu

സംസ്ഥാന ബജറ്റ് : ആരോഗ്യം, ഓഖി, സ്ത്രീസുരക്ഷ എന്നിവയ്ക്ക് മുന്‍ഗണന

തിരുവനന്തപുരം: ഓഖിയില്‍ നാശനഷ്ടം വന്നവരെ കേന്ദ്രീകരിച്ച് 2000കോടിയുടെ പ്രത്യേക പാക്കേജാണ് ധനമന്ത്രി തോമസ് ഐസക് 2018ലെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്.  

ഓഖിയെക്കൂടാതെ പിണറായി സര്‍ക്കാറിന്റെ മൂന്നാമത്തെ ബജറ്റ് പ്രാധാന്യം നല്‍കിയത് സ്ത്രീ സുരക്ഷ, ആരോഗ്യം എന്നിവയ്ക്കാണ്. കിഫ്ബി സഹായത്തോടെ തീരദേശ ആശുപത്രി നവീകരണ പദ്ധതി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ കൊല്ലം, ആലപ്പുഴ ജനറല്‍ ആശുപത്രികള്‍, ഫെറോഖ്, പൊന്നാനി, ചാവക്കാട്, കരുവേലിപ്പടി, ചെട്ടികാട്, കരുനാഗപ്പള്ളി, നീണ്ടകര, ചിറയിന്‍കീഴ് എന്നീ താലൂക്ക് ആശുപത്രികള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

അനര്‍ഹരെ പൂര്‍ണമായി ഒഴിവാക്കി, അര്‍ഹരെ മാത്രം ഉള്‍പ്പെടുത്തിയ സാമൂഹിക സുരക്ഷാ പദ്ധതി.കൂടാതെ ഭക്ഷ്യസബ്‌സിഡിയ്ക്ക് 954 കോടി. വിശപ്പുരഹിത കേരളവും  റേഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ പദ്ധതി
കോഴിയിറച്ചി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ജനകീയ പദ്ധതി. 

കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ചുവടെ :-

പൌള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് 18 കോടി രൂപ.
ലൈഫ് പാര്‍പ്പിട പദ്ധതിയ്ക്ക് 2500 കോടി രൂപ. കൂടാതെ ജീവിതശൈലി രോഗങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയും സംസ്ഥാന ബജറ്റ് വാഗദാനം ചെയ്യുന്നു. 
അന്ത്യോദയ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ.
ആശാ പ്രവര്‍ത്തകരുടെ പ്രതിമാസ ഹോണറേറിയം 500 രൂപയില്‍ നിന്ന് 2000 രൂപയാക്കുന്നു.
 ഈ വര്‍ഷം 4775 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികളും ഐടി ലാബും സ്ഥാപിക്കും.
 കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന് 33 കോടി
പൂര്‍ണമായും സ്ത്രീകള്‍ ഗുണഭോക്താക്കളായ പദ്ധതികള്‍ക്ക് 1960 കോടി
 സ്ത്രീ സൌഹൃദ ഗ്രാമം പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് 10 കോടിയുടെ പ്രത്യേക ധനസഹായം. അതിക്രമത്തെ അതിജീവിക്കുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ 3 കോടി. പീഡനങ്ങളെ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാന്‍ നിര്‍ഭയ വീടുകള്‍. ട്രാന്‍സ് ജെന്‍ഡര്‍ ക്ഷേമത്തിനുവേണ്ടി 10 കോടി. ജില്ലാ കേന്ദ്രങ്ങളില്‍ ഇവര്‍ക്കായി സുരക്ഷിത സെയ്ഫ് ഹോംസ് സ്ഥാപിക്കുന്നതാണ്. കൈത്തറിയ്ക്ക് 150 കോടി. പുതുതായി 1000 ചകിരി മില്ലുകള്‍. തരിശുഭൂമിയില്‍ നെല്‍ കൃഷിയ്ക്ക് 12 കോടി. നാളികേര വികസനത്തിന് 50 കോടി. കേരഗ്രാമം പദ്ധതിയ്ക്ക് 40 കോടി. കുരുമുളക് തുടങ്ങിയ സുഗന്ധവിളകള്‍ക്ക് 11 കോടി. ജൈവകൃഷിയെയും സദ്കാര്‍ഷിക രീതികളെയും പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി. മൃഗപരിപാലന വകുപ്പിന് 330 കോടി. ഡയറി വകുപ്പിന് 107 കോടി.  വനം, വന്യജീവി മേഖലയ്ക്ക് 243 കോടി. പരിസ്ഥിതി വകുപ്പിന് 71 കോടി.
 ദുരന്ത നിവാരണ മാനേജ്‌മെന്റിന് 6 കോടി.ക്യാന്‍സര്‍ മരുന്ന് ഫാക്ടറിയ്ക്ക് 20 കോടിയുടെ അധിക വകയിരുത്തല്‍. വ്യവസായ പാര്‍ക്കുകള്‍ക്കു 230 കോടി. ചെറുകിട വ്യവസായ മേഖലയ്ക്ക് 160 കോടി.റോഡുകള്‍ക്കും പാലങ്ങള്‍ക്കും പൊതുമരാമത്തു വകുപ്പിന് 250 കോടിയുടെ അധികസഹായം. കെഎസ്ആര്‍ടിസിയ്ക്ക് 1000 കോടിയുടെ ഉപാധിരഹിത സഹായം. മെഡിക്കല്‍ കോളേജുകള്‍ക്ക് 207 കോടി.  തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 7,000 കോടി
 ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ നികുതി ഉയര്‍ത്തി. 400 വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 200 ശതമാനമായും 400 രൂപയ്ക്കു മുകളില്‍ വിലവരുന്നതിനു 210 ശതമാനമായും പരിഷ്‌കരിക്കുന്നു.

Post your comments