Global block

bissplus@gmail.com

Global Menu

ആശങ്ക വേണ്ട; റെയില്‍വേയ്ക്ക് നീക്കിവെച്ചിരിക്കുന്നത് 1, 48, 500 കോടി

ന്യൂഡല്‍ഹി: അടിക്കടിയുണ്ടായ തീവണ്ടി അപകടങ്ങള്‍ മുന്‍നിര്‍ത്തി റെയില്‍വേ ബജറ്റ് ഇത്തവണ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി. റെയില്‍വെയുടെ വികസനത്തിനും നവീകരണത്തിനമായി ഇത്തവണ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 1, 48, 500 കോടിരൂപയാണ്. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 11, 000 ട്രെയിനുകളിലായി 12 ലക്ഷം സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിനായി 3,000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.

കൂടാതെ റെയില്‍വെ ട്രാക്കുകളുടെ സുരക്ഷ, നവീകരണം എന്നിവയ്ക്കും പ്രാധാന്യം നല്‍കിയിട്ടുള്ളതായി ബജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു. 
ആധുനീകരണത്തിന്റെ ഭാഗമായി 25,000ത്തിലധികം യാത്രാക്കാരെത്തുന്ന എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും എസ്‌കലേറ്റര്‍ സ്ഥാപിക്കും.  പടിപടിയായി വൈഫൈ സംവിധാനവും പരിഗണനയിലുണ്ട്. 
ഹൈസ്പീഡ് റെയില്‍വെ പദ്ധതികള്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനായി വഡോദരയില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്നും പുതുതായി 4,000 കിലോമീറ്റര്‍ റെയില്‍വെ ലൈന്‍ വൈദ്യുതീകരിക്കുമെന്നുമാണ് മറ്റ് വാഗ്ദാനങ്ങള്‍. കൂടാതെ 18,000 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. 
നിലവില്‍ 600 പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. 

Post your comments