Global block

bissplus@gmail.com

Global Menu

വിലകേട്ട് വെള്ളം കുടിക്കണ്ട: കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കും

തിരുവനന്തപുരം: കനത്ത വിലനല്‍കി കുപ്പിവെള്ളം വാങ്ങേണ്ട. കുപ്പിവെള്ളത്തിന് വിലകുറച്ചക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വില നേര്‍പകുതിയായി കുറയ്ക്കുന്നതിനാണ് ധാരണയായിരിക്കുന്നത്. കുപ്പിവെള്ള നിര്‍മ്മാതാക്കളായ 105 കമ്പനികള്‍ ചേര്‍ന്നാണ് വില കുറയ്ക്കുന്നതിനുള്ള തീരുമാനമെടുത്തത്. നിലവില്‍ ഒരു ലിറ്ററിന് ശരാശരി 20 രൂപയ്ക്കാണ് കുപ്പിവെള്ളം വില്‍ക്കുന്നത്. തീരുമാനം നടപ്പായാല്‍ ഇത് 10 രൂപയായി കുറയും. അതേസമയം വിലക്കുറവ് നിലവില്‍ വരുന്നത് എന്നുമുതലാണെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. 

സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഹില്ലി അക്വ കുപ്പിവെള്ളത്തിന് 10 രൂപയാണ് വില. വിലകുറയ്ക്കുന്നതിലൂടെ നികുതിയില്‍ ഇളവ് വരുത്തുന്നതിന് ആവശ്യപ്പെടാനാണ് കമ്പനികളുടെ തീരുമാനം.

Post your comments