Global block

bissplus@gmail.com

Global Menu

സംരംഭകരാവാം സമ്മാനങ്ങള്‍ നേടാം : കേരള സര്‍ക്കാറിന്റെ സ്റ്റാര്‍ട്ടപ്പ് മിഷന്‍

തിരുവനന്തപുരം: സംരംഭകരാവാന്‍ കോളജ് വിദ്യാര്‍ഥികളെ ക്ഷണിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. 

ഏപ്രിലില്‍ നടത്തുന്ന ഐഡിയ ഫെസ്റ്റില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അവസരം. വിദ്യാര്‍ഥികളില്‍ സംരംഭക സംസ്‌കാരം പരമാവധി പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്യുഎം പത്താമത് ഐഡിയ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. രണ്ടു ഘട്ടങ്ങളിലായാണ് അപേക്ഷ സ്വീകരിക്കുന്നത്. ആദ്യഘട്ട അപേക്ഷകള്‍ ഫെബ്രുവരി 11 വരെയും രണ്ടാംഘട്ടത്തിലേത് മാര്‍ച്ച് നാല് വരെയുമാണ് സ്വീകരിക്കുന്നത്.
അപേക്ഷകരുടെ ആദ്യ യോഗ്യതാ നിര്‍ണയം കോളജുകളിലെ നൂതന സംരംഭക വികസന കേന്ദ്രങ്ങളില്‍ (ഐഇഡിസി) നടത്തും. തുടര്‍ന്ന് മേഖലാടിസ്ഥാനത്തില്‍ പരിശോധന നടത്തി ഏപ്രിലില്‍ ഏഴിന് പങ്കെടുക്കേണ്ടവ നിശ്ചയിക്കും. ഐഡിയാ ഫെസ്റ്റിലെ ഡെമോ ദിനത്തിലാണ് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുന്നത്. ഈ ദിവസം സംരംഭകര്‍ തങ്ങളുടെ ആശയങ്ങള്‍ വിദഗ്ധ പാനലിനുമുന്നില്‍ അവതരിപ്പിക്കും. പാനല്‍ തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ക്കും ഉല്പന്നങ്ങള്‍ക്കും അവയുടെ സ്വഭാവമനുസരിച്ച് ഗ്രാന്റ് നിശ്ചയിക്കും. 
എല്ലാ ആശയങ്ങളും കോളജുകളിലെ അതാത് ഐഇഡിസികളോ കോളജ് പ്രിന്‍സിപ്പലോ സാക്ഷ്യപ്പെടുത്തിയിരിക്കണം.
ആശയ രൂപീകരണത്തിന്റെ തുടക്കമെന്ന നിലയില്‍ ആദ്യമാതൃക രൂപം നല്‍കുന്നതിന് രണ്ടു ലക്ഷം രൂപ, ഇതിന്റ അടിസ്ഥാനത്തില്‍ ഉല്പന്നങ്ങള്‍ പുറത്തിറക്കുന്നതിന് ഏഴു ലക്ഷം രൂപ, വരുമാനമുണ്ടാക്കി മുന്നേറുന്ന ഘട്ടത്തില്‍ തങ്ങളുടെ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിന് 12 ലക്ഷം രൂപ എന്നിങ്ങനെയാണ് ഗ്രാന്റ് നല്‍കുന്നത്. കൂടാതെ സ്റ്റാര്‍ടപ്പുകളോടൊപ്പം വന്‍ സമ്മാനത്തുകയും വിദ്യാര്‍ഥികള്‍ക്ക് നല്‍കും. 
പ്രായോഗികകമായ പഠനത്തോടൊപ്പം സംഭരംഭകത്വം നൂതനത്വവും വിദ്യാര്‍ഥികളില്‍ വളര്‍ത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
കഴിഞ്ഞ എട്ട് 'ഐഡിയ ഡേ'കളിലൂടെ 65 ആശയങ്ങള്‍ക്ക് കെഎസ്യുഎം ഗ്രാന്റ് നല്‍കിയിട്ടുണ്ട്. ഒമ്ബതാമത് ഐഡിയ ഡേ ഫെബ്രുവരി അഞ്ചിന് കോഴിക്കോട്ട് നടക്കും.

https://startupmission.kerala.gov.in/pages/ideaday എന്ന ലിങ്കില്‍ അപേക്ഷ നല്‍കാം. 

Post your comments