Global block

bissplus@gmail.com

Global Menu

തെറ്റായ വിവരങ്ങളിലൂടെയുള്ള റീഫണ്ട് നേടല്‍ കനത്ത പിഴയ്ക്ക് കാരണമാകും

ആദായവകുപ്പിനെ തെറ്റിദ്ധരിപ്പിച്ചുള്ള റീഫണ്ടിങ് കനത്ത നഷ്ടം വിളിച്ചുവരുത്തും. തെറ്റായ വിവരങ്ങളിലൂടെയുള്ള ആദായ നികുതി ഇളവുകള്‍ നേടിയാല്‍ കനത്ത പിഴ ഈടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

കൃത്രിമ രേഖകള്‍ കാട്ടി ഇളവുകള്‍ വാങ്ങുന്ന രീതി വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നികുതിവകുപ്പ് നടപടികള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് പിഴ ഒടുക്കേണ്ടി വരിക. നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള കഴിഞ്ഞ ബജറ്റില്‍ സെക്ഷന്‍ 270 ഭേദഗതിചെയ്താണ് നിയമം ശക്തമാക്കിയത്. ഇതനുസരിച്ച് ആദായനികുതി അടയ്‌ക്കേണ്ട തുകയുടെ 200 ശതമാനമാണ് പിഴ ചുമത്തുക.
ഐബിഎം, വോഡാഫോണ്‍, ഇന്‍ഫോസിസ് തുടങ്ങിയ കമ്ബനികളിലെ ജീവക്കാര്‍ക്ക് അനധികൃതമായി നികുതിയിളവുകള്‍ നേടിക്കൊടുക്കുന്നതിനായി ബെംഗളുരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ട് പ്രവര്‍ത്തിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.
സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നികുതി വെട്ടിക്കുന്നതിനായി തിരിമറികള്‍ നടത്തുന്നത് വാര്‍ത്തയായിരുന്നു. ബംഗളൂരുവിലെ 50 ഓളം പ്രമുഖ കമ്ബനികളിലെ ജീവനക്കാരും തിരിമറി നടത്തിയതിനെത്തുടര്‍ന്ന് നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

Post your comments