Global block

bissplus@gmail.com

Global Menu

ജിയോയുടെ റിപ്പബ്ലിക് ദിന ഓഫറുകള്‍ അറിയേണ്ട?

റിപ്പബ്ലിക് ദിന ഓഫറായി 50 ശതമാനം കൂടുതല്‍ ഡാറ്റ ഓഫറാണ് ഇത്തവണ ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു ജിബി ഡാറ്റ ദിനം പ്രതി ഓഫറുള്ളവര്‍ക്ക് ഇനിമുതല്‍ 1.5 ജിബി ഡാറ്റ ഉപയോഗിക്കാനാകും. 1.5 ജിബി ഡാറ്റ ഓഫറുള്ളവര്‍ക്ക് 2 ജിബി ഡാറ്റ ലഭിക്കും. 

149 മുതല്‍ 498 രൂപവരെയുള്ള എട്ട് ഡാറ്റ ഓഫര്‍ പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ നല്‍കി ഉപയോക്താക്കള്‍ക്കളെ കൈയ്യിലെടുക്കാനാണ് ജിയോ ശ്രമിക്കുന്നത്. ജനുവരി 26-ന് രാത്രി 12 മണി മുതല്‍ ഓഫര്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള ഓഫറുകള്‍ തീരുന്നതിന് അനുസരിച്ചാണ് പുതിയ ഓഫര്‍ ലഭ്യമാകുക. നിലവിലെ ഓഫര്‍ റദ്ദാക്കണമെങ്കില്‍ മൈ ജിയോ ആപ്പിക്കേഷന്‍ വഴി സാധ്യമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Post your comments