Global block

bissplus@gmail.com

Global Menu

സാമ്പത്തിക വളര്‍ച്ച: ഇന്ത്യയെ മറികടന്ന് പാകിസ്ഥാന്‍ കുതിക്കുന്നുവെന്ന് സൂചിക

ദാവോസ്: സാമ്പത്തിക മേഖലയില്‍ ഇന്ത്യയുടെ വളര്‍ച്ച പാകിസ്ഥാനിലെക്കാള്‍ പിന്നിലെന്ന് റിപ്പോര്‍ട്ട്.  സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടിക അനുസരിച്ച് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 62ാം സ്ഥാനത്താണ്. 

ചൈനയും പാക്കിസ്ഥാനും ഇന്ത്യയേക്കാള്‍ മികച്ച വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
103 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ചൈന 26ാം സ്ഥാനത്തും പാക്കിസ്ഥാന്‍ 47ാം സ്ഥാനത്തുമാണ്. നോര്‍വേയാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. അയര്‍ലാന്‍ഡ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ പിറകിലുണ്ട്.
ജീവിത നിലവാരം, പാരിസ്ഥിതിക സ്ഥിരത, ഭാവിയില്‍ കടം വര്‍ധിക്കാനുള്ള സാധ്യത എന്നിവയെല്ലാം പരിഗണിച്ചാണ് വളര്‍ച്ചാസൂചിക തയ്യാറാക്കുന്നത്.

Post your comments