Global block

bissplus@gmail.com

Global Menu

കേന്ദ്ര ബജറ്റിന് മുമ്പ് നികുതിയില്‍ ഇളവ്; വാഗ്ദാനം പാലിച്ച് കേന്ദ്രം

ന്യൂഡല്‍ഹി:  കേന്ദ്ര ബജറ്റിന് മുന്നോടിയായി ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന വാഗ്ദാനം പാലിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞദിവസം നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതിനെത്തുടര്‍ന്ന് 49 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടിയാണ് കുറച്ചത്. കൂടാതെ കരകൗശല വസ്തുക്കളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഇന്ധനവില കുറയ്ക്കുന്നതിലും റിയല്‍എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതുമടക്കം സുപ്രധാന തീരുമാനങ്ങളൊന്നുമില്ലാതെയാണ് യോഗം പിരിഞ്ഞത്.

ഇ-വേ ബില്‍ സംവിധാനം മാര്‍ച്ച് ഒന്നുമുതല്‍ പൂര്‍ണമായും നടപ്പാക്കും. ഡീസല്‍, പെട്രോള്‍ എന്നിവ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം അടുത്ത കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. അടുത്ത കൗണ്‍സില്‍ യോഗം പത്ത് ദിവസത്തിനകം ചേരും.

Post your comments