Global block

bissplus@gmail.com

Global Menu

പത്തുരൂപ തുട്ടുകള്‍ക്ക് വിശ്വാസ്യതക്കുറവില്ലെന്ന് ആര്‍ബിഐ

മുംബൈ: പത്തുരൂപയുടെ നാണയത്തുട്ടുകള്‍ക്ക് വിശ്വാസ്യത കുറവില്ലെന്ന് ആര്‍ബിഐ. 14 ഡിസൈനുകളിലുള്ള നാണയങ്ങളും നിയമാനുസൃതമാണെന്നും ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും ആര്‍ബിഐ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 

വിശ്വാസ്യത ഇല്ലാത്തതാണ് 10 രൂപയുടെ നാണയങ്ങളെന്ന് പരക്കെ റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 

10ന്റെ നാണയത്തുട്ടുകള്‍ വിനിമയത്തിലുണ്ടെന്നും ഒന്നും പിന്‍വലിച്ചിട്ടില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

 യഥാര്‍ഥ നാണയമല്ലെന്ന സംശയത്തിലാണ് ചിലര്‍ എടുക്കാതിരിക്കുന്നത്. സാമൂഹിക, സാംസ്‌കാരിക മൂല്യങ്ങള്‍ രേഖപ്പെടുത്തിയ നാണയങ്ങള്‍ വിവിധ കാലങ്ങളില്‍ ഇറക്കിയതാണ്. എല്ലാ ബാങ്കുകളും 10ന്റെ നാണയങ്ങള്‍ സ്വീകരിക്കുകയും ബ്രാഞ്ചുകള്‍ വഴി വിനിമയം നടത്തണമെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചു. 

Post your comments