Global block

bissplus@gmail.com

Global Menu

ട്രഷറി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; ധനമന്ത്രി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ ട്രഷറി നിയന്ത്രണങ്ങളും പിന്‍വലിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. വകുപ്പുകളുടെയും മറ്റ് ഏജന്‍സികളുടെയും അഞ്ചുകോടി വരെയുള്ള ബില്ലുകള്‍ക്ക് ഏര്‍പ്പെടുത്തിരുന്ന വെയ്‌സ് ആന്‍ഡ് മീന്‍സ് നിയന്ത്രണം നീക്കിയെന്നും മന്ത്രി അറിയിച്ചു.

 ആയിരം കോടി രൂപയുടെ വായ്പ ലഭിച്ചതിന് പിന്നാലെയാണ് ട്രഷറി നിയന്ത്രണം നീക്കാന്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2017 ഏപ്രില്‍ വരെയുള്ള കരാറുകാരുടെ എല്ലാ ബില്ലുകള്‍ക്കും ഉടന്‍ പണം നല്‍കും.എന്നാല്‍ ട്രഷറിയില്‍ നിന്ന് പണം മാറി മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതിന് അനുവാദം ഉണ്ടാവില്ല. പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് 60 കോടി രൂപ അനുവദിച്ചു.

ധനകമ്മിയും റവന്യൂകമ്മിയും കുറയ്ക്കുന്നതാകും ഇത്തവണത്തെ ബഡ്ജറ്റ് എന്നും പെട്രോള്‍, ഡീസല്‍ നികുതി സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. റബ്ബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ നല്‍കാനുള്ള 43 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റബ്ബര്‍ ബോര്‍ഡ് നല്‍കിയ 21 കോടിയുടെ ബില്ലുകളുടെ പണവും ഒരാഴ്ചയ്ക്കുള്ളില്‍ പണം വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Post your comments