Global block

bissplus@gmail.com

Global Menu

ടൂറിസം മേഖലയില്‍ ഇന്ത്യ കൈവരിച്ചത് മികച്ച നേട്ടമെന്ന് മന്ത്രാലയം

ന്യൂഡല്‍ഹി: ടൂറിസം മേഖലയില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടം.  2017 വര്‍ഷത്തെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 10 ദശലക്ഷം കവിഞ്ഞു. ഇതോടെ 27 ബില്യന്‍ ഡോളറിന്റെ വരുമാനമാണ് രാജ്യത്തിന് ലഭിച്ചത്.

2017 ലെ മൊത്തം തൊഴിലവസരങ്ങളില്‍ ഈ മേഖലയുടെ പങ്ക് ജി.ഡി.പി.യുടെ 6.88 ശതമാനമാണ്. തൊഴിലവസരങ്ങളില്‍ 12 ശതമാനം ജോലിയും ഇത് നല്‍കുന്നുണ്ട്. 

ടൂറിസം കോര്‍പ്പറേഷന്‍ ഇന്‍ഡക്‌സ് 2017 ല്‍ ഇന്ത്യയുടെ മൊത്തം റാങ്കിംഗില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2017ല്‍ 40ഉം 2013ല്‍ 65 ശതമാനവുമായിരുന്ന വിനോദസഞ്ചാര സൂചകയില്‍ ഒരു കുതിച്ചപചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 25 ശതമാനമാണ് ഇപ്പോഴത്തെ ടൂറിസം ഇന്‍ഡക്‌സ്. 

സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രയോജനപ്പെടുത്തിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും തീരുമാനമായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 2017-18 കാലഘട്ടത്തില്‍ മാത്രം ഈ പദ്ധതി പ്രകാരം 11 പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്.

Post your comments