Global block

bissplus@gmail.com

Global Menu

മെസ്സി ടാറ്റാ മോട്ടോർസിൻറെ ആഗോള ബ്രാൻഡ് അംബാസ്സഡർ

മുംബൈ: ഫുട്ബാൾ മാന്ത്രികൻ ലയണൽ മെസ്സി ഇനി ടാറ്റാ മോട്ടോർസിന്റെ ആഗോള ബ്രാൻഡ് അംബാസിഡർ. ഇന്ത്യയിലെ വാഹന ഭീമന്മാരായ ടാറ്റാ മോട്ടോർസിന്റെ # മേഡ്ഓഫ്ഗ്രേറ്റ് കാമ്പയിൻ മെസ്സിയുടെ ചാരുതയിലാകും നടപ്പിലാക്കുക. അധികം വൈകാതെ തന്നെ ടാറ്റാ ഫാക്ടറികളിൽ നിന്നും പുറത്തുവരുന്ന പുതിയ കാർ മോഡലുകളുടെ വിജയം മെസ്സിയുടെ മികവിലായിരിക്കും കമ്പനി പ്രതീക്ഷിക്കുന്നത്.

നാളെ മുതൽ ആരംഭിക്കുന്ന മെസ്സി - ടാറ്റാ കൂട്ടായ്മയിലൂടെ കമ്പനി പുതിയൊരു ചരിത്രമാണ് രചിക്കുന്നത്. ഇതാദ്യമായാണ് ടാറ്റാ മോട്ടോർസ് ഇത്തരമൊരു ആഗോള ബ്രാണ്ടിംഗ് കാമ്പയിനിനു തുടക്കം കുറിക്കുന്നത്.  മെസ്സിയും നടാടെയാണ് ഒരു ഇന്ത്യൻ കമ്പനിയുടെ ബ്രാൻഡ് അംബാസഡർ ആകുന്നത്.  

ലോകത്താകമാനം തങ്ങളുടെ വാഹനങ്ങളുടെ സ്വീകാര്യത ഉറപ്പാക്കാനുള്ള പദ്ധതികളുടെ പണിപുരയിലാണ് ടാറ്റാ മോട്ടോർസ്. മെസ്സിയുമായുല്ല കരാറിലൂടെ അവയ്ക്ക് ആക്കം കൂട്ടുകയാണ് കമ്പനി ഇപ്പോൾ.

ഇന്ത്യയോട് പ്രത്യേക മമതയാണുള്ളതെന്നും, ടാറ്റാ മോട്ടോർസ് പോലൊരു ജനപ്രിയ ബ്രാണ്ടിന്റെ ഒപ്പം നിന്ന് കൂടുതൽ പേർക്ക് പ്രചോദനമാകാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും  മെസ്സി അഭിപ്രായപ്പെട്ടു.

ടാറ്റാ മോട്ടോർസ് മെസ്സിയുമൊത്ത് ഒരുക്കുന്ന #മേഡ് ഓഫ്ഗ്രേറ്റ് കാമ്പയിനിന് ചുക്കാൻ പിടിക്കുന്നത്‌ സോഹോ സ്കൊയർ അട്വർട്ടൈസിംഗ് & മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് ആണ്.  

Post your comments