Global block

bissplus@gmail.com

Global Menu

കിങ്ഫിഷര്‍ ഹൗസ് ആറാം തവണയും ലേലത്തിന്

മുംബൈ:  കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തലസ്ഥാനം കിങ്ഫിഷര്‍ ഹൗസ് ആറാം തവണയും ലേലത്തിന്. 45 ശതമാനം വിലകുറച്ച് 82 കോടിരൂപ കരുതല്‍ വിലയിലാണ് ഇത്തവണ കിങ്ഫിഷര്‍ ലേലത്തിന് വെയ്ക്കുന്നത്. 

കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് അഞ്ചാം ലേലം നടന്നത്. കരുതല്‍ വിലയായി നിശ്ചയിച്ചിരുന്നത് 92 കോടി രൂപയായിരുന്നു. വില കുറച്ചിട്ടും മദ്യരാജാവിന്റെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ വാങ്ങാന്‍ ആര്‍ക്കും താതപര്യമില്ലെന്നാണ് സാമ്പത്തിക വിദഗ്ദര്‍ വ്യക്തമാക്കുന്നത്. 

എസ്ബിഐ ഉള്‍പ്പെടെ 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിന്  നല്‍കാനുള്ള 9000 കോടി രൂപ വായ്പ തിരിച്ചുപിടിക്കുന്നതിനായിട്ടാണ് ഈ നടപടി. കിങ്ഫിഷര്‍ വില്ല പണയപ്പെടുത്തിയാണ് വിജയ് മല്യ 2010ല്‍ എസ്ബിഐയില്‍ നിന്ന് ലോണെടുത്തത്. 

17,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കിങ്ഫിഷര്‍ ഹൗസിന്റെ വില 150 കോടിയില്‍നിന്ന് കുറവ് വരുത്തിയാണ് ലേലത്തിന് വെച്ചിട്ടുള്ളത്.2016ലെ ആരംഭത്തില്‍ ശരിയായ വിലയായ 150 കോടിരൂപയ്ക്കാണ് വില്ല ലേലത്തിന് വെച്ചത്. പിന്നീട് 150 കോടിയില്‍ നിന്ന് 130 ആയികുറച്ചാണ് ഓഗസ്റ്റില്‍ ലേലത്തിന് വെച്ചത്. 115 കോടി ഡിസംബറില്‍ 103 കോടി 2017 മാര്‍ച്ചില്‍ എന്നിങ്ങനെയായിരുന്നു ലേലത്തുകകള്‍. അഞ്ചാമത്തെ ലേലം നടന്നത് 2017ല്‍ മെയില്‍ വെറും 93.5 കോടി രൂപയ്ക്കാണ്.  

ഇത്രയും വിലകുറച്ചിട്ടും വാങ്ങാന്‍ ആരും താത്പര്യം പ്രകടിപ്പിക്കാത്തതിനെത്തുടര്‍ന്നാണ് ആറാം തവണയും കിങ്ഫിഷര്‍ വില്ല ലേലത്തിന് വെയ്ക്കുന്നത്.

Post your comments