Global block

bissplus@gmail.com

Global Menu

കലവറയില്‍ ഇടമില്ല; നാണയനിര്‍മ്മാണം നിര്‍ത്തുന്നു

ന്യൂഡല്‍ഹി:  വിപണിയില്‍ പ്രചാരത്തിലുള്ള 1,2,5 രൂപയുടെ നാണയങ്ങള്‍ നിര്‍മ്മിക്കുന്നത് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കലവറയില്‍ സംഭരിക്കാന്‍ സാധിക്കാനാകാത്തതാണ് നാണയനിര്‍മ്മാണം നിര്‍ത്തിവെയ്ക്കുന്നതിന് ആവശ്യപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

നോയ്ഡ, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ നാല് സ്ഥലങ്ങളിലെയും യൂണിറ്റുകളുടെ ജനറല്‍ മാനേജര്‍മാര്‍ക്ക് ജനുവരി എട്ടിനാണ് നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. 2.528 മില്യണ്‍ നാണയങ്ങളാണ് സര്‍ക്കാരിന്റെ സൂക്ഷിപ്പ് കേന്ദ്രങ്ങളില്‍ ഇപ്പോഴുള്ളത്. സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് മിന്റ് ചെയ്യുന്നതെങ്കിലും ആര്‍ബിഐയാണ് വിതരണത്തിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ 6 മുതല്‍ 9 മാസംവരെയുള്ള കാലയളവില്‍ ജനങ്ങള്‍ ആശ്രയിച്ചത് ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനങ്ങളായിരുന്നതിനാല്‍ കേന്ദ്രബാങ്ക് നാണയങ്ങള്‍ ശേഖരിച്ചിരുന്നില്ല.നോച്ച് നിരോധന സമയത്ത് ചെറിയ പണ ഇടപാടുകള്‍ക്ക് വേണ്ടി പോലും ജനങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. 2528 മില്യണ്‍ നാണയങ്ങള്‍ ഇപ്പോഴുണ്ട്. ഇത് ആര്‍ബിഐ ഏറ്റെടുത്തില്ലെങ്കില്‍ നാണയങ്ങള്‍ സൂക്ഷിക്കാനാകാത്ത അവസ്ഥ വന്നുചേരുമെന്ന് ഔദ്യോഗികവക്താക്കള്‍ അറിയിച്ചു. 

നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുന്നത് നാണയപ്പെരുപ്പത്തിന് കാരണമാകില്ലെന്ന് വക്താക്കള്‍ അറിയിച്ചു. നിലവില്‍ രാജ്യത്തിന് ഒരു വര്‍ഷം 9.5 ബില്യണ്‍ 1,2,5 രൂപ നാണയങ്ങള്‍ സൂക്ഷിക്കാനുള്ള സംഭരണശേഷിയാണുള്ളത്. 

Post your comments