Global block

bissplus@gmail.com

Global Menu

നിസ്സാരമല്ല, നിസ്സാന്‍

വാഹങ്ങള്‍ മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്കനുസിച്ച് ചലിപ്പിക്കുന്ന യന്ത്രങ്ങളാണ്. എന്നാല്‍ ആപല്‍ക്കരമെന്ന് തോന്നുന്ന സമയത്ത് ഈ വാഹനങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാനാവുമെന്നത് ചിന്തിക്കാനാകുമോ? ഇത്തരം പുത്തന്‍ ചിന്താഗതികള്‍ക്ക് ചിറക് നല്‍കുകയാണ് പ്രമുഖ വാഹന കമ്പനിയായ നിസ്സാന്‍. 

0.2 മുതല്‍ 0.5 സെക്കന്റുകള്‍ വരെ വാഹനങ്ങളെ നിയന്ത്രിച്ച് അപകടങ്ങള്‍ ഒഴിവാക്കുന്ന പുത്തന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയ വാഹനങ്ങളാണ് നിസ്സാന്‍ ഇത്തവണ രംഗത്തിറക്കുന്നത്. 

ബ്രെയന്‍- ടു- വെഹിക്കിള്‍ എന്ന് ചെല്ലപ്പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ പേരുപോലെതന്നെ കാറുമായി മനുഷ്യന്റെ തലച്ചോറിനെ ബന്ധിപ്പിച്ചിരിക്കുന്നു. മനുഷ്യന്റെ ചിന്തകള്‍ക്കനുസരിച്ച് കാറിന് പെട്ടെന്ന് തന്നെ ഒരു തീരുമാനം കൈക്കൊള്ളാനാവുമെന്നും ഇതുവഴി അപകടങ്ങള്‍ ഒഴിവാക്കാമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

 ഡ്രൈവര്‍ ധരിക്കുന്ന ഹെഡ്‌സെറ്റ് വഴിയാണ് ഇത് സാധ്യമാകുന്നത്. ഇലക്ട്രോഡുകള്‍ സന്നിവേശിപ്പിച്ച ഈ ഹെഡ്‌സെറ്റുകള്‍ തലച്ചോറിലെ ചിന്തകളെ തരംഗങ്ങളാക്കി കാറിന്റെ കൃത്രിമബുദ്ധിയ്ക്ക് നല്‍കുന്നു. സ്വയം നിയന്ത്രിക്കാന്‍ കഴിവുള്ള സിസ്റ്റമായതിനാല്‍ത്തന്നെ ഡ്രൈവറുപയോഗിക്കുന്ന തന്ത്രം ഉപയോഗിച്ച് അപകടത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും വാഹനത്തിന് കഴിയുന്നു. 0.2 മുതല്‍ 0.5 സെക്കന്റുകള്‍ വേഗത്തില്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യാനും ഇവയ്ക്ക് കഴിയും. ഏതൊരു മനുഷ്യ ഡ്രൈവറെയും പോലെ. ഓട്ടോണോമസ് മോഡില്‍ ആയിരിക്കുന്ന സമയത്ത് ഡ്രൈവര്‍ ഇല്ലെങ്കിലും വണ്ടിയെ ഇത് പൂര്‍ണ്ണമായും നിയന്ത്രിക്കുകയും ചെയ്യും. 

എത്ര യാത്രക്കാരുണ്ടെന്നും അവര്‍ക്ക് അസൗകര്യങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് നോക്കി പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ ഇവയ്ക്ക് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.ജനുവരി ഒമ്പതിന് ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ നിസ്സാന്‍ ഈ വാഹനത്തെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തും. 

Post your comments