Global block

bissplus@gmail.com

Global Menu

ഇന്ത്യന്‍ പൗരന്മാര്‍ക്കായി പുതിയ നിക്ഷേപ സാധ്യതയൊരുക്കി കേന്ദ്രസര്‍ക്കാര്‍

 

ന്യൂഡല്‍ഹി:  വിഭജിക്കപ്പെടാത്ത ഹിന്ദുകുടുംബങ്ങള്‍ക്കും ഇന്ത്യയില്‍ താമസമാക്കിയിട്ടുള്ള പൗരന്മാര്‍ക്കും പുത്തന്‍ നിക്ഷേപ സാധ്യതയുമായി കേന്ദ്രസര്‍ക്കാര്‍. നിക്ഷേപ ബോണ്ടുകളാണ് ഉപഭോക്താക്കള്‍ക്കായി അനുവദിക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചു. നികുതി ചുമത്താവുന്ന ഈ ബോണ്ടുകള്‍ക്ക് നിക്ഷേപ പരിധിയില്ല. 
ജനുവരി പത്തിനാണ് ഈ പദ്ധതി ആരംഭിക്കുക. ഒരാള്‍ മാത്രമായിട്ടോ ഒന്നിലധികം പേര്‍ക്കോ നിക്ഷേപം ആരംഭിക്കാം. വിദേശ ഇന്ത്യക്കാര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. 
ആയിരം രൂപയോ അതിന്റെ ഗുണിതങ്ങളായോ മുഖവില ലഭിക്കുന്ന ബോണ്ടുകള്‍ 100 രൂപയ്ക്ക് ലഭ്യമാണ്. 
ഏഴ് വര്‍ഷമാണ് ഇതിന്റെ കാലാവധി. 7.75 ശതമാനം പലിശയും. ഇത് വര്‍ഷത്തിന്റെ പകുതിയില്‍ ലഭ്യമാകും. 

 

Post your comments