Global block

bissplus@gmail.com

Global Menu

പുതിയ പത്തുരൂപ നോട്ടുകള്‍ എത്തുന്നു, ചോക്ലേറ്റ് കളറില്‍

 

പുതിയ പത്തുരൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐ ഒരുങ്ങുന്നു. മഹാത്മാഗാന്ധി സീരിസ്സിലുള്ള നോട്ടുകളാണ് ആര്‍ബിഐ പുറത്തിറക്കുക. 
കോണാര്‍ക്ക് സൂര്യക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള പുത്തന്‍ നോട്ടിന്റെ നിറം ചോക്ലേറ്റ് ബ്രൗണ്‍ ആണ്. 
ഒരു ബില്യണ്‍ നോട്ടുകള്‍ ഇതിനോടകം പ്രിന്റ് ചെയ്തു കഴിഞ്ഞുവെന്നാണ് സ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. 
കഴിഞ്ഞയാഴ്ചയാണ് പുത്തന്‍ നോട്ടുകളുടെ ഡിസൈനിന് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയത്. മഹാത്മാ ഗാന്ധി സീരീസ്സില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആര്‍ബിഐ പുറത്തിറക്കിയ നോട്ടാണ് 200 രൂപ 50 രൂപ നോട്ടുകള്‍. 
പത്തുരൂപ നോട്ടിന്റെ ഡിസൈനില്‍ ഏറ്റവുമൊടുവില്‍ മാറ്റം വരുത്തിയത് 2005ലാണ്. 
വ്യാജനോട്ടുകള്‍ ഇറക്കുന്നത് തടയാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതിയുടെ ഭാഗമായാണ് പത്തുരൂപ നോട്ടുകളെ വീണ്ടും ഇറക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 
2016ല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയതിന്റെ ഭാഗമായി 1,000 5,00 നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. ഇതിന് പകരം പുത്തന്‍ 2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ ഇറക്കുകയും ചെയ്തു. 
2016 ഡിസംബറില്‍ത്തന്നെ 16.96 ബില്യണ്‍ 500 രൂപ നോട്ടുകളും 3.6 ബില്യണ്‍ 2,000 രൂപ നോട്ടുകളും ആര്‍ബിഐ രംഗത്തിറക്കി. നോട്ടുക്ഷാമം പിടിച്ചുനിര്‍ത്താന്‍വേണ്ടിയായിരുന്നു ഇത്. 

Post your comments