Global block

bissplus@gmail.com

Global Menu

പ്രോഡക്ട് നവീകരണത്തിനായി ഫ്‌ളൈടെക്സ്റ്റ് 70 കോടി രൂപ നിക്ഷേപിക്കും

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കസ്റ്റമര്‍ ഡേറ്റാ അനലിറ്റിക്‌സ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഫ്‌ളൈടെക്സ്റ്റ് തങ്ങളുടെ പ്രോഡക്ട് നവീകരണത്തിനായി 70 കോടി രൂപ നിക്ഷേപം നടത്തും.

ജര്‍മനിയിലെ ഹോപ്പ് ഫാമിലി ഓഫീസിന്റെ ഡി.എ.എച്ച് ബിറ്റെലിഗംഗ്‌സ് കമ്പനിയില്‍ നിന്നു  ഇതിനായി നിക്ഷേപം ലഭിച്ചതായി കമ്പനി അറിയിച്ചു.  ടെലികോം, ബാങ്കിംഗ്, റീടെയില്‍ മേഖലയില്‍ കമ്പനിയുടെ ഗവേഷണത്തിനും പ്രോഡക്ട് വിപുലീകരിക്കാനും ഈ നിക്ഷേപം ഉപയോഗപ്പെടുത്തും. ഇതിന് പുറമേ 500 കോടി രൂപയുടെ നിലവില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വിവിധ പ്രോജ ക്റ്റുകള്‍ക്കായും. ചിലവഴിക്കും.  

കസ്റ്റമര്‍ ഡേറ്റ ഉപയോഗിച്ച് വിവിധ നിരീക്ഷണങ്ങളിലൂടെ ഉപഭോക്താവിന്റെ താല്‍പര്യങ്ങളെ മനസ്സിലാക്കുവാന്‍ ഉപകരിക്കുന്ന ഫ്‌ളൈടെക്സ്റ്റിന്റെ കസ്റ്റമര്‍ ഡേറ്റ അനലിറ്റിക്‌സ് സോഫ്റ്റ്‌വെയര്‍  40 രാജ്യങ്ങളിലായി അമ്പതിലധികം പ്രമുഖ ടെലികോം മറ്റു കമ്പനികള്‍ ഡിജിറ്റല്‍ സേവനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.

ചില മാര്‍ക്കറ്റുകളില്‍ ഫ്‌ളൈടെക്സ്റ്റും ടെലികോം കമ്പനികളും ചേര്‍ന്ന് ബ്രാന്‍ഡുകള്‍ക്കും ഏജന്‍സികള്‍ക്കും മൊബൈല്‍ അഡ്വവര്‍ടൈസിങ് സേവനം ലഭ്യമാക്കുന്നു.  തങ്ങളുടെ കസ്റ്റമര്‍ അനലിറ്റിക്‌സ് ടെക്‌നോളജി വഴി കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 10 ശതമാനത്തിലധികം സാമ്പത്തികനേട്ടം നല്‍കുക എന്ന ലക്ഷ്യത്തോടെ 2008 ലാണ് ഫ്‌ളൈടെക്സ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

കൂടുതല്‍ കാര്യക്ഷമമായി തങ്ങളുടെ  കസ്റ്റേമര്‍സിന് സേവനം നല്‍കാന്‍ കഴിയുമെന്നും ഗവേഷണ വികസനപ്രക്രിയകള്‍ക്ക് വേഗത കൂട്ടാനാകുമെന്നും ഫ്‌ളൈടെക്സ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. വിനോദ് വാസുദേവന്‍ പറഞ്ഞു.

Post your comments