Global block

bissplus@gmail.com

Global Menu

അഞ്ച് നഗരങ്ങളിൽ ഇനി ഇന്ധന വില ദിവസവും മാറും

ന്യൂഡൽഹി: രാജ്യത്ത് ദിവസവും ഇന്ധന വില  മാറുന്ന പദ്ധതി നടപ്പാക്കാൻ പൊതുമേഖല സ്ഥാപനങ്ങളായ എണ്ണക്കമ്പനികൾ തയ്യാറെടുക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യത്തെ 
അഞ്ച് പ്രധാന നഗരങ്ങളിൽ ദിവസവും ഇന്ധന വിലയിൽ മാറ്റം വരുത്താൻ എണ്ണക്കമ്പനികൾ തീരുമാനിച്ചിരിക്കുകയാണ്. 

പുതുച്ചേരി, വിശാഖപ്പട്ടണം, ഉദയ്പൂർ, ജംഷഡ്പൂർ, ചണ്ഡീഗഡ് എന്നീ അഞ്ച് നഗരങ്ങളിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുക. മെയ് ഒന്ന് മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. രാജ്യമെമ്പാടും ഈ പദ്ധതി നടപ്പാക്കിയാൽ ഉണ്ടാവുന്ന ന്യൂനതകൾ പഠിക്കാനും, പരിഹരിക്കാനുമാണ് ആദ്യം ഈ അഞ്ച് നഗരങ്ങളിൽ മാത്രം പദ്ധതി നടപ്പാക്കുന്നത്.

നിലവിൽ അന്താരാഷ്ട്ര എണ്ണ വിപണിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെ കണക്കിലെടുത്താണ് രാജ്യത്ത് രണ്ടാഴ്ച്ച കൂടുമ്പോൾ എണ്ണ വിലയിൽ മാറ്റം വരുന്നത്. 

ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ  എണ്ണക്കമ്പനികളുടെ 90 ശതമാനം ഒൗട്ട്ലറ്റുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ഈ കമ്പനികളുടെ 200-ഓളം ഒൗട്ട്ലറ്റുകളാണ് തെരഞ്ഞെടുത്ത അഞ്ച് നഗരങ്ങളിൽ പ്രവർത്തിക്കുന്നത്. 

Post your comments