Global block

bissplus@gmail.com

Global Menu

ട്വിറ്റർ ലൈറ്റ് എന്ന പുതിയ ആപ്പുമായി ട്വിറ്റർ

ന്യൂഡൽഹി: വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനിലും മികച്ച രീതിയിൽ പ്രവർത്തനം വാഗ്ദാനം ചെയ്യുന്ന പുതിയ ആപ്പുമായി ട്വിറ്റർ . 'ട്വിറ്റർ ലൈറ്റ്' എന്നാണ് പുതിയ ആപ്പിന് നൽകിയിരിക്കുന്ന പേര്. ഈ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് മികച്ച രീതിയിൽ ഡാറ്റ  ഉപയോഗം സാധ്യമാകും. കൂടാതെ ഡാറ്റ കണക്ഷൻന്റെ അഭാവത്തിലും ഉപഭോക്താക്കൾക്ക് ട്വീറ്റുകൾ ലഭിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ ഒരു സവിശേഷത. 

ഏതൊരു സ്മാർട്ട് ഫോൺ, ടാബ് ലറ്റ് ഉപഭോക്താക്കൾക്കും തികച്ചും ഒരു പുതിയ അനുഭവം തന്നെയായിരിക്കും ട്വിറ്റർ ലൈറ്റ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്. ഇതിലെ ഡാറ്റ സേവർ മോഡ് ഓൺ ആക്കുന്നത് വഴി 70 ശതമാനം ഡാറ്റ  ഉപയോഗം കുറയ്ക്കാവുന്നതാണ്.

ഉപഭോക്താക്കൾക്ക് ട്വിറ്റർ ലൈറ്റ് ഡൗൺലോഡ് ചെയ്യാൻ തങ്ങളുടെ സ്മാർട്ട് ഫോണിൽ വെറും ഒരു എംബിയിൽ താഴെ മാത്രം സ്റ്റോറേജ്  മതിയാകും  . ട്വിറ്ററിന്റെ പ്രധാന ആപ്പിനേക്കാൾ 30 ശതമാനം വേഗതയിൽ  ലോഡ് ചെയ്യാൻ  ട്വിറ്റർ ലൈറ്റിന് സാധിക്കും.  

ട്വിറ്റർ ലൈറ്റ് 42 ഭാഷകൾ പിന്തുണക്കുന്നു. അവയിൽ ഹിന്ദി, ബംഗാളി, കന്നട, തമിഴ്, ഗുജറാത്തി, മറാത്തി എന്നീ ആറ് ഇന്ത്യൻ ഭാഷകൾ ഉൾപ്പെട്ടിട്ടുണ്ട്.

ട്വിറ്റർ ലൈറ്റിന് പുറമെ ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയവ ഡാറ്റ സേവ് ചെയ്യുവാൻ തങ്ങളുടേതായ ആപ്പുകൾ പുറത്തിറക്കിയിരുന്നു. ഫേസ്ബുക്ക് ലൈറ്റ്, യൂട്യൂബ് ഗോ എന്നിവയാണവ. 

Post your comments