Global block

bissplus@gmail.com

Global Menu

ട്രെയിൻ ടിക്കറ്റ് നിരക്ക് ആർഡിഎ നിശ്ചയിക്കും

ന്യൂഡൽഹി: റെയിൽവേയുടെ യാത്ര നിരക്ക് നിശ്ചയിക്കുന്നതിന് റെയിൽ ഡെവലപ്മെന്റ് അതോറിറ്റിക്ക്  (ആർഡിഎ) കേന്ദ്ര സർക്കാർ ചുമതല നൽകി. മാർച്ച് അഞ്ചിനാണ് സ്വതന്ത്ര ചുമതലയുള്ള റെയിൽ ഡെവലപ്മെന്റ് അതോറിറ്റിയ്ക്ക് കേന്ദ്ര സർക്കാർ ട്രെയിൻ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള ചുമതല നൽകിയത്.

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതോടെ റെയിൽവേയുടെ പുതിയ യാത്രാ നിരക്കുകൾ നിശ്ചയിച്ച് കേന്ദ്രത്തിനെ അറിയിക്കാനുള്ള ചുമതല റെയിൽ ഡെവലപ്മെന്റ് അതോറിറ്റിയ്ക്ക് ലഭിച്ചു. യാത്ര  നിരക്കുകൾ നിശ്ചയിക്കുന്നതിനോടൊപ്പം തന്നെ ട്രെയിൻ  യാത്രക്കാർക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങളെക്കുറിച്ചും, അവകാശങ്ങളെക്കുറിച്ചും ആർഡിഎ യ്ക്ക് തീരുമാനം കൈകൊള്ളാവുന്നതാണ്.

റെയിൽവേ മന്ത്രാലയത്തിന് പ്രയോജനപ്രദമായ നൂതനമായ സാങ്കേതിക വിദ്യകളെ കുറിച്ചും ആർഡിഐ സർക്കാരിന് വ്യക്തമായ മാർഗ്ഗരേഖകൾ നൽകേണ്ടതാണ്. റെയിൽ ഡെവലപ്മെന്റ് അതോറിറ്റി യാത്രാ നിരക്കുകൾ നിശ്ചയിച്ച് നൽകുമെങ്കിലും, നിരക്ക് വർദ്ധന പോലുള്ള സുപ്രധാന  കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് റെയിൽവേ മന്ത്രാലയമായിരിക്കും.

Post your comments