Global block

bissplus@gmail.com

Global Menu

അഞ്ച് കോടി രൂപയ്ക്ക് മുകളിൽ നികുതി വെട്ടിപ്പിന് ജാമ്യമില്ല

ന്യൂഡൽഹി: അഞ്ച് കോടി രൂപയ്ക്ക് മുകളിൽ നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് ഇനി മുതൽ ജാമ്യം ലഭിക്കില്ല. ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവിൽ വരുന്നതോടെ അഞ്ച് കോടി രൂപയ്ക്ക് മുകളിൽ നികുതി വെട്ടിപ്പുകൾ നടത്തുന്നവരെ പൊലീസിന് അറസ്റ്റ് ചെയ്യുവാനാകും.

പുതിയ തീരുമാന പ്രകാരം വാറണ്ട് ഇല്ലാതെ തന്നെ കുറ്റക്കാരെ പൊലീസിന് അറസ്റ്റ് ചെയ്യാം. 

ഇത്തരം പ്രതികൾക്ക് ജാമ്യം ലഭ്യമാക്കരുതെന്നാണ് പുതിയ തീരുമാനം. മുൻപ് 2.5 കോടി രൂപയ്ക്ക് മുകളിൽ നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് ജാമ്യം അനുവദിക്കരുതെന്ന ശുപാർശ ഉന്നതതലങ്ങളിൽ നിന്ന് നിർദ്ദേശിച്ചിരുന്നു.

എന്നാൽ, ചരക്ക് സേവന നികുതി നിലവിൽ വരുന്നതോടെ ഇത് അഞ്ച് കോടി രൂപയ്ക്ക് മുകളിലാക്കി.

ജൂലൈ ഒന്ന് മുതൽ രാജ്യമെമ്പാടും ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരുത്തുവാനാണ് സർക്കാർ തീരുമാനം. 

Post your comments