Global block

bissplus@gmail.com

Global Menu

ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാരിന്റെ  ക്ഷേമ പദ്ധതികൾക്ക്  ആധാർ  നിർബന്ധമല്ലെന്ന് സുപ്രീം കോടതി. എന്നാൽ, ബാങ്ക്  അക്കൗണ്ടുകൾ, നികുതിയിടപാടുകൾ തുടങ്ങിയവയ്ക്ക് ആധാർ ഒഴിവാക്കേണ്ടതില്ലെന്നും  കോടതി അറിയിച്ചു. സുപ്രീം കോടതി ഇതുമായി  ബന്ധപ്പെട്ട  ഉത്തരവ്  തിങ്കളാഴ്ച്ചയാണ് പുറത്തിറക്കിയത്. 

ജനക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കേണ്ടതില്ലെന്നും, ഇത് നിർബന്ധമാക്കാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആധാറിനെതിരേ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതി ഈ  ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആധാർ വിഷയത്തിലുള്ള ഹർജികൾ ഏഴംഗ സംഘം ഉൾപ്പെട്ട സമതി പിന്നീട് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.  

ഇനി സർക്കാരിന്റ എല്ലാ ആവശ്യങ്ങൾക്കും ആധാർ നിർബന്ധമായി വേണമെന്ന് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റിലി നേരത്തെ അറിയിച്ചിരുന്നു. 

നിലവിൽ വിദ്യാർത്ഥികളുടെ ഉച്ച ഭക്ഷണം, ആദായ നികുതി, ജന്‍ധന്‍ യോജന,  പാചകവാതക സബ്‌സിഡി തുടങ്ങി സർക്കാരിന്റെ നിരവധി പദ്ധതികൾക്ക് കേന്ദ്രം ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനെതിരെയുള്ള  ഹർജി പരിഗണക്കവേയാണ് കോടതി ഈ  ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

Post your comments