Global block

bissplus@gmail.com

Global Menu

വാഹന, ആരോഗ്യ ഇൻഷുറൻസ് നിരക്ക് ഉയർത്തുന്നു

ന്യൂഡൽഹി: വാഹന, ആരോഗ്യ ഇൻഷുറൻസ് നിരക്കുകളിൽ ഏപ്രിൽ ഒന്ന് മുതൽ വൻവർദ്ധനവുണ്ടാകും. കൂടാതെ  ഏജന്റുമാരുടെ കമ്മീഷൻ തുക ഉയർത്തുവാൻ ഇൻഷുറൻസ് കമ്പനികൾക്ക് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ്  ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അനുമതി നൽകി.

നിലവിലെ നിരക്കിൽ നിന്ന് അഞ്ച് ശതമാനം വരെ  പ്രീമിയം തുക ഉയർത്താനാണ്  തിരുമാനിച്ചിരിക്കുന്നത്. നവീകരിച്ച തേർഡ് പാർട്ടി ഇൻഷുറൻസ് തുകയ്ക്ക് പുറമെയായിരിക്കും ഈ പുതിയ  വർദ്ധനവ് .  ഇവ രണ്ടും ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 

ഇൻഷുറൻസ്  ഏജന്റുർക്കും, ഇടനിലക്കാർക്കുമുള്ള പ്രതിഫലം, പ്രോത്സാഹനങ്ങൾ, പേമെന്റ്  ഓഫ് കമ്മീഷൻ തുടങ്ങിയവ  ഉൾപ്പെടുത്തി ഐആർഡിഎഐ റെഗുലേഷൻ 2016 ഈ ഏപ്രിൽ  ഒന്ന് മുതൽ പ്രാബല്യത്തിൽ  വരും.

ഭേദഗതി വരുത്തിയ കമ്മീഷനും, പ്രതിഫലങ്ങൾക്കും  പുറമെ റിവാർഡ്  സംവിധാനവും കൊണ്ടു  വരുമെന്ന് റെഗുലേറ്റർ അറിയിച്ചു. ഇൻഷുറൻസ്  കമ്പനികൾ തങ്ങളുടെ പോളിസികളും, ഉൽപ്പന്നങ്ങളും വിൽക്കുന്ന സമയത്ത് പ്രീമിയം നിരക്കിൽ വലിയ വർദ്ധനവ്  വരുത്തിയിട്ടല്ല  എന്ന്  സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്‌.

Post your comments