Global block

bissplus@gmail.com

Global Menu

ഓപ്പോയുടെ പുതിയ സെൽഫി എക്സ്പെർട്ട് സ്മാർട്ട് ഫോൺ വിപണിയിൽ

ന്യൂഡൽഹി :  സെൽഫി പ്രേമികളുടെ  കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് ഓപ്പോയുടെ പുതിയ സെൽഫി എക്സ്പെർട്ട്  സ്മാർട്ട് ഫോൺ  ഇന്ത്യൻ  വിപണിയിൽ എത്തി.  പ്രമുഖ  ചൈനീസ് സ്മാർട്ട് ഫോൺ  നിർമ്മാതാക്കളായ ഓപ്പോ തങ്ങളുടെ പുതിയ  സ്മാർട്ട്ഫോണായ ഓപ്പോ എഫ്3 പ്ലസ്  ന്യൂഡൽഹിയിൽ നടന്ന പ്രത്യേക ചടങ്ങിൽ  അവതരിപ്പിച്ചു .

സെൽഫികൾക്ക് പ്രാധാന്യം  നൽകുന്ന  ഓപ്പോ എഫ്3 പ്ലസിന്റെ മുൻഭാഗത്തുള്ള  ഡ്യുവൽ  സെൽഫി ക്യാമറയാണ് ഫോണിന്റെ ഏറ്റവും  വലിയ പ്രത്യേകത. ഇരട്ട സെൽഫി  ക്യാമറയോടുകൂടി വരുന്ന ഓപ്പോയുടെ ആദ്യത്തെ സ്മാർട്ട് ഫോണാണ് ഓപ്പോ എഫ്3. ഒരു  ക്യാമറ ഉപയോഗിച്ച്  സെൽഫിയും,  രണ്ടാമത്തെ  ക്യാമറ ഉപയോഗിച്ച്  ഗ്രൂപ്പ് സെൽഫിയും എടുക്കാവുന്നതാണ്. 

ഓപ്പോ എഫ്3 പ്ലസിന്റെ ഇന്ത്യൻ  വിപണി വില 30,990  രൂപയാണ്. ഏപ്രിൽ  ഒന്ന് മുതൽ മൊബൈൽ  സ്റ്റോറുകൾ വഴിയും,  ഓൺലൈനിലൂടെയും ഉപഭോക്താക്കൾക്ക് ഫോൺ വാങ്ങാം. കൂടാതെ ഫോണിനായുള്ള മുൻ‌കൂർ ബുക്കിംഗ് ഇന്ന്  മുതൽ  മാർച്ച്  31  വരെ നടത്താവുന്നതാണ് .  ഗോൾഡ്, ബ്ലാക്ക്  നിറങ്ങളിലാണ് ഫോൺ വിപണിയിൽ  ലഭിക്കുന്നത്.  f / 2.0 അപ്പേർച്ചറുമുള്ള  16 മെഗാപിക്സൽ പ്രധാന  ക്യാമറയും,  എട്ട്  മെഗാപിക്സൽ   പിൻക്യാമറയുമാണ് ഫോണിൽ  ഉള്ളത് . 120 ഡിഗ്രി    വൈഡ്-ആംഗിൾ ലെൻസോടുകൂടിയ ഫ്രണ്ട്   ക്യാമറയാണ്  ഫോണിൽ  ഉപയോഗിച്ചിരിക്കുന്നത്.  

 

ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് ഏത് ലെൻസ് വേണമെങ്കിലും തിരഞ്ഞെടുക്കാം. സ്മാർട്ട് ഫേഷ്യൽ റെക്കഗ്നേഷൻ എന്ന  സവിശേഷത ഉള്ളതിനാൽ നമുക്ക് അനുയോജ്യമായ തരത്തിലുള്ള  ലെൻസ്   ഓട്ടോമാറ്റിക്കായി  ഫോൺ തന്നെ  നിർദ്ദേശിക്കും. കൂടാതെ ബ്യൂട്ടി മോഡ് 4.0 ആപ്പ്, സെൽഫി പനോരമ, സ്ക്രീൻ ഫ്ലാഷ്, പാം ഷട്ടർ തുടങ്ങിയ ക്യാമറ സവിശേഷതകളും ഫോണിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ആൻഡ്രോയിഡ് 6.0 മാർഷ്മലോ അധിഷ്ഠിതമായ കളർ  3.0 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.  ഗോറില്ല ഗ്ലാസ് 5 -ന്റെ  സംരക്ഷണമുള്ള 2.5ഡി  കർവ്ഡ് ഡിസ്പ്ലേയാണ് ഫോണിൽ ഉള്ളത്. അഡ്രിനോ 510 ജിപിയുയോടുകൂടിയ  1.95GHz ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 652 SoC പ്രോസസ്സറാണ് ഉള്ളത്. നാല്  ജിബി റാമുള്ള ഫോണിൽ 64 ജിബി മെമ്മറി  സ്റ്റോറേജ്ജുണ്ട്. ഇത് മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ 256 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. 

 

ഒരു  മൈക്രോ എസ്ഡി  കാർഡ്, രണ്ട്   സിം കാർഡുകൾ  എന്നിവ ഒരേ  സമയം  ഉപയോഗിക്കാൻ  സാധിക്കുന്ന മൂന്ന്  സ്ലോട്ടുകളോടു കൂടിയാണ് ഓപ്പോ എഫ്3 പ്ലസ്  വരുന്നത്.  4000mAh ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

Post your comments