Global block

bissplus@gmail.com

Global Menu

സൽമാൻ ഖാൻ ഇനി സ്മാർട്ട് ഫോൺ നിർമ്മാതാവ്

മുംബൈ : ബോളിവുഡിന്റെ പ്രിയ താരം സൽമാൻ ഖാൻ സ്മാർട്ട് ഫോൺ  നിർമ്മാണത്തിലേക്ക്. സൽമാന്റെ ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതാക്കളുടെ സഹായ സഹകരണത്തോടെയാണ്  അദ്ദേഹം സ്മാർട്ട്  ഫോൺ  കമ്പനി  ആരംഭിക്കുന്നത്. എന്നാൽ പുതിയ  സ്മാർട്ട്  ഫോൺ കമ്പനിയുടെ ഭൂരിഭാഗം ഓഹരിയും സൽമാൻ ഖാന്റെതാകും എന്നാണ് റിപ്പോർട്ടുകൾ  സൂചിപ്പിക്കുന്നത്.

അഭിനേതാവ് എന്നതിൽ ഉപരി നിലവിൽ സൽമാന്  സ്വന്തമായി  ഒരു വസ്ത്ര നിർമ്മാണ കമ്പനിയും നടത്തുന്നുണ്ട്.  ബീയിങ്​ ഹ്യൂമൻ എന്നാണ്  വസ്ത്ര  നിർമ്മാണ കമ്പനിയുടെ പേര്. അതുകൊണ്ടു തന്നെ  താരത്തിന്റെ പുതിയ സ്മാർട്ട് ഫോൺ കമ്പനിയുടെ  പേര്  ബീയിങ്​ സ്മാർട്ട് എന്നാണ്. ചെറിയ  സ്‌ക്രീനോടുകൂടിയ 20,000 രൂപയിൽ താഴെ  വില  വരുന്ന ഹാൻഡ് സെറ്റുകളാവും കമ്പനി  പുറത്തിറക്കുക.ആൻഡ്രോയിഡ്  ഓപ്പറേറ്റിംഗ്  സിസ്റ്റമാണ്  ഫോണിൽ  ഉപയോഗിക്കുക. 

ചൈനീസ് പ്ലാന്റിന്റെ  സഹായത്തോടുകൂടിയാവും ഹാൻഡ്സെറ്റുകൾ നിർമ്മിക്കുക. കമ്പനി ആരംഭിക്കുന്നതിന്റെ ആദ്യ പടിയെന്നോണം സാംസങ്, മൈക്രോമാക്സ് തുടങ്ങിയ  കമ്പനികളിൽ നിന്നുള്ള പ്രഗത്ൽഭരെ  കമ്പനിയിലേക്ക് കൊണ്ട്  വരാനുള്ള ശ്രമത്തിലാണ് താരം.

Post your comments