Global block

bissplus@gmail.com

Global Menu

സൗജന്യ പാചകവാതക കണക്ഷന് ആധാർ നിർബന്ധമാക്കി

ന്യൂഡൽഹി : സൗജന്യ പാചകവാതക കണക്ഷനുകൾക്ക് ആധാർ നിർബന്ധമാക്കി. പ്രധാന മന്ത്രിയുടെ  ഉജ്വല യോജന എന്ന പദ്ധതി പ്രകാരം ദാരിദ്ര  രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യ പാചകവാതക കണക്ഷൻ അനുവദിച്ചിരുന്നു. ഈ  സൗജന്യ  കണക്ഷനുകൾക്കാണ് കേന്ദ്രം ആധാർ കാർഡ്  നിർബന്ധമാക്കിയിരിക്കുന്നത്. 

മെയ്  31 -ന്  മുൻമ്പ് ആധാർ നടത്തിയിരിക്കണം എന്നാൽ  മാത്രമേ സൗജന്യ പാചകവാതക കണക്ഷൻ ലഭ്യമാകുകയുള്ള. കഴിഞ്ഞ  ദിവസങ്ങളിൽ  കുട്ടികൾക്കുള്ള ഉച്ചഭക്ഷണം ഉൾപ്പെടെ 40  ഓളം ക്ഷേമ പദ്ധതികൾ ഉൾപ്പെടുത്തി കേന്ദ്ര  സർക്കാർ  ആധാർ നിർബന്ധമാക്കിയിരുന്നു .

ഇതിന്  പിന്നാലെയാണ് ഇപ്പോൾ  സൗജന്യ  പാചകവാതക കണക്ഷനും  സർക്കാർ  ആധാർ  നിർബന്ധമാക്കിയിരിക്കുന്നത്. 2019 ആവുമ്പോഴേക്കും ഭരിദ്യ്രരേഖക്ക് താഴെയുള്ള  അഞ്ച് കോടിയോളം കുടുംബങ്ങൾക്കാണ്  സൗജന്യ പാചകവാതക കണക്ഷൻ നൽകാൻ കേന്ദ്രം ലക്ഷ്യമിടുന്നത്. 2016 ഒക്ടോബറിലാണ് പാചകവാതക സബ്സിഡി ലഭിക്കുന്നതിന് എല്ലാ  ഉപഭോക്താക്കൾക്കും  സർക്കാർ ആധാർ നിർബന്ധമാക്കിയത്.

Post your comments