Global block

bissplus@gmail.com

Global Menu

രൂപം മാറി 1000 രൂപ വരില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി : 1000  രൂപയുടെ പുതിയ  നോട്ട്  ഇറക്കുവാൻ കേന്ദ്രത്തിന് പദ്ധതിയില്ല എന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. നിലവിൽ 500-ന്റെ നോട്ടുകളും, കുറഞ്ഞ മൂല്യമുള്ള നോട്ടുകളും അധികമായി അച്ചടിക്കുന്നതിനാവും സർക്കാർ  കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യം തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

അധികം  താമസിക്കാതെ നിരോധിച്ച 1000 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എ.ടി.എമ്മുകളിലെ  പണത്തിന്റെ ക്ഷാമം പരിഹരിക്കുവാനുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങിയതായും  അദ്ദേഹം അറിയിച്ചു. 
എ.ടി.എമ്മുകളിൽ നിന്ന് അധികം തുകകൾ ജനങ്ങൾ  പിൻവലിക്കുന്നത് കുറയ്ക്കണമെന്നും, അല്ലാത്തപക്ഷം  എ.ടി.എമ്മുകളിൽ പണത്തിന് ദൗർലഭ്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട്  നിരോധനത്തെ  തുടർന്ന് റിസർവ് ബാങ്ക്  ഓഫ് ഇന്ത്യ  500-ന്റെയും, 1000-ന്റെയും ഏകദേശം 16 ലക്ഷം കോടിയുടെ പുതിയ നോട്ടുകൾ ഇറക്കിയെന്നാണ് റിപ്പോർട്ടുകൾ. 

Post your comments