Global block

bissplus@gmail.com

Global Menu

ഡിജിറ്റൽ ഇന്ത്യയ്ക്ക് ആക്കം കൂട്ടി ജെയ്റ്റലിയുടെ ബജറ്റ്

ന്യൂഡൽഹി: ആദായ നികുതി കുറച്ചു കൊണ്ട് മോദി സർക്കാരിന്റെ 2017-18 സാമ്പത്തിക വർഷത്തിനായുള്ള  ബജറ്റ് ഇന്ന് പാർലമെൻറിൽ അവതരിപ്പിച്ചു. രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം  രൂപ വരെ വരുമാനമുള്ളവർക്ക്  ആദായ നികുതി അഞ്ച് ശതമാനമായി കുറച്ചു. നിലവിലെ പത്തു ശതമാണ്  നികുതി. അഞ്ച് ലക്ഷം രൂപ വരെ  വരുമാനമുള്ളവർക്ക് ടാക്സ് റിട്ടേൺ ഒരു  പേജിൽ ചുരുക്കി സമർപ്പിച്ചാൽ മതിയാകും.

എന്നാൽ അതിസമ്പന്നരിൽ നിന്ന് സർചാർജ് ഈടാക്കാനും ബജറ്റിൽ തീരുമാനമായിട്ടുണ്ട്. 50 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരിൽ നിന്ന് പത്ത് ശതമാനം സർചാർജും, ഒരു  കോടിക്ക് മുകളിൽ വരുമാനമുള്ളവരിൽ നിന്ന് 15  ശതമാനം സർചാർജും ഈടാക്കും. മൂന്ന്  ലക്ഷത്തിന്  മുകളിലുള്ള പണമിടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെയോ, ചെക്കായോ  മാത്രമേ കൈമാറ്റം  നടത്താൻ പാടുള്ളു  എന്നും  ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റലി അറിയിച്ചു. 

രാഷ്ട്രീയപാർട്ടികൾക്ക്  പൊതുജനത്തിൽ നിന്ന് കൈപറ്റാവുന്ന സംഭാവന 2000 രൂപയാക്കി ചുരുക്കിയിട്ടുണ്ട്. 2000 -ത്തിൽ കൂടുതൽ സംഖ്യ കൈപ്പറ്റുന്നത് ചെക്ക് വഴിയോ, ഡിജിറ്റൽ സംവിധാനങ്ങളിലൂടെയോ മാത്രമേ  നടത്താൻ പാടുള്ളു എന്നാണ്  പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ,  രാഷ്ട്രീയ പാർട്ടികൾ  കൃത്യമായി ടാക്സ് റിട്ടേണുകൾ സമർപ്പിക്കണമെന്നും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റലി  ബജറ്റ് അവതരണത്തിൽ  പറഞ്ഞു. 

 

Post your comments