Global block

bissplus@gmail.com

Global Menu

വ്യാപാര്‍ 2017 : ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെ കൊച്ചിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട, സൂക്ഷ്മ വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റായ വ്യാപാര്‍ 2017-ല്‍  46 വിദേശരാജ്യങ്ങളില്‍നിന്നുള്ള  160  പേരടക്കം 683 ബയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു. 

18 സംസ്ഥാനങ്ങളില്‍നിന്ന് 523 ബയര്‍മാരാണുള്ളത്. അമേരിക്ക, ഇംഗ്ലണ്ട്, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിരാജ്യങ്ങളില്‍നിന്നുള്ള  160 പേര്‍ക്കു പുറമെ ജപ്പാനില്‍നിന്ന് 39 പേരുടെ പ്രതിനിധി സംഘവുമെത്തും. ബിസിനസ് ഹൗസുകള്‍, ഉപഭോക്താക്കള്‍, വ്യാപാര സംഘങ്ങള്‍, കയറ്റുമതി സംഘങ്ങള്‍, വാണിജ്യ, വ്യവസായ, വിപണന, കയറ്റുമതി സംഘങ്ങളുടെ പ്രതിനിധികള്‍ എന്നിവരാകും ബയര്‍മാര്‍.

ഇതില്‍നിന്ന് 450-ല്‍ കുറയാതെ ബയര്‍മാര്‍ വ്യാപാറില്‍ പങ്കെടുക്കും. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വ്യാപാര്‍ 2017 ഉദ്ഘാടനം ചെയ്യും.

വ്യവസായ മന്ത്രി ശ്രീ.എ.സി.മൊയ്തീന്‍ അധ്യക്ഷനാകും. ഏഴായിരത്തിലേറെ ബിസിനസ് ടു ബിസിനസ് ചര്‍ച്ചകള്‍ വ്യാപാറില്‍ നടക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്കു 2.30 മുതല്‍ ഫെബ്രുവരി നാലിന് ഉച്ചവരെയാണ് മുന്‍നിശ്ചയ പ്രകാരമുള്ള ബിസിനസ് ടു ബിസിനസ് മീറ്റിംഗുകള്‍.

ഫെബ്രുവരി നാലിന് ഉച്ച കഴിഞ്ഞ് വ്യാപാറില്‍ പങ്കാളികളായ ബയര്‍മാരും സെല്ലര്‍മാരും സംയുക്ത ചര്‍ച്ചയും നടത്തും. ഫെബ്രുവരി ഒന്നിനു തന്നെ സ്റ്റാളുകളുടെ സജ്ജീകരണം പൂര്‍ത്തിയാക്കും.

ഭക്ഷ്യസംസ്‌കരണം, കൈത്തറി, ടെക്‌സ്റ്റൈല്‍സ്, തുണിത്തരങ്ങള്‍, ഫാഷന്‍ ഡിസൈനിങ്, ഫര്‍ണിഷിങ്, റബര്‍, കയര്‍, കരകൗശലം, ആയുര്‍വേദം, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യയും പരിപോഷിപ്പിക്കുകയാണ് വ്യാപാര്‍ 2017ന്റെ ലക്ഷ്യം.

Post your comments