Global block

bissplus@gmail.com

Global Menu

യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്‌കീം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ

ന്യൂഡൽഹി: ഈ വർഷത്തെ ബജറ്റിൽ യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്കീമിന്റെ പ്രഖ്യാപനം കൂടി ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. പാവപ്പെട്ടവർക്കും തൊഴിൽരഹിതരായവർക്കും മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്നതാണ് പദ്ധതി.

പദ്ധതിയുടെ പ്രയോജനം അർഹതപ്പെട്ടവർക്ക് തന്നെ ലഭിക്കാൻ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ട് മുഖേനയായിരിക്കും പദ്ധതി തുക ലഭ്യമാക്കുക.

1500 രൂപ വീതം ഓരോ മാസവും പദ്ധതിയിനത്തിൽ ഓരോരുത്തർക്കും നൽകുവാനാണ്‌ കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്‌കീം പ്രാവർത്തികമാക്കിയതിന് ശേഷം  ക്രമേണ ക്ഷേമ പെൻഷനുകൾ നിർത്തലാക്കി കൂടുതൽ പേരിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും സർക്കാർ ലക്ഷ്യം വയ്ക്കുന്നുണ്ട്.

ക്ഷേമ പെൻഷനുകൾ നിർത്തലാക്കുന്നതോടെ പുതിയ പദ്ധതി മൂലമുണ്ടാകുന്ന അധിക ബാധ്യതയും ഒഴിവാക്കാൻ സാധിക്കും. എല്ലാവർക്കും അടിസ്ഥാന വരുമാനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി വിജയം കണ്ടാൽ ഏറ്റവും വലിയ ക്ഷേമ പദ്ധതിയായി യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്‌കീം മാറും. 

Post your comments