Global block

bissplus@gmail.com

Global Menu

ജൻ ധൻ യോജന അക്കൗണ്ട് ഉടമകൾക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതി

ന്യൂഡൽഹി : ജൻ ധൻ യോജന അക്കൗണ്ട് ഉടമകൾക്കായി കേന്ദ്രസർക്കാർ സൗജന്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നു.

മൂന്ന് വർഷത്തേക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് അനുവദിക്കാനാണ് തീരുമാനം. ഇതിന് വേണ്ടിവരുന്ന പ്രീമിയം തുക സർക്കാർ അടയ്ക്കും.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് ലക്‌ഷ്യം. കേന്ദ്ര സർക്കാറിൻറെ കണക്കുകൾ പ്രകാരം അപകട, ലൈഫ് ഇൻഷുറൻസുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ ഏകദേശം 9,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.

രാജ്യത്താകമാനം 27 കോടി ജനങ്ങൾ പ്രധാനമന്ത്രി ജൻ ധൻ അക്കൗണ്ടുള്ളവരാണ്. അവരിൽ 16 കോടി ആളുകൾ മാത്രമാണ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. 2014 ലാണ് പാവപ്പെട്ടവരുടെ സാമ്പത്തിക ഉന്നമനം ലക്‌ഷ്യം വച്ചുകൊണ്ട് പ്രധാൻ മന്ത്രി സുരക്ഷ ഭീമാ യോജന, പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമാ യോജന, അടൽ പെൻഷൻ യോജന എന്നീ പദ്ധതികൾ നിലവിൽ വന്നത്.

കേന്ദ്ര ധനകാര്യ വകുപ്പിൻറെ കണക്കുകൾ പ്രകാരം പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമാ യോജനയിൽ 3.06 കോടി പേരും പ്രധാൻ മന്ത്രി സുരക്ഷാ ഭീമാ യോജനയിൽ 9.72 കോടി പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമാ യോജനയുടെ പ്രീമിയം 330 രൂപയാണ്. സുരക്ഷാ ഭീമാ യോജനയുടെ കീഴിൽ വരുന്ന അപകട ഇൻഷുറൻസ് പ്രീമിയം വർഷം 12 രൂപയാണ്.

പോളിസിയുടമ മരണപ്പെട്ടാലോ പരിക്കേറ്റാലോ 2 ലക്ഷം രൂപ ഇൻഷുറൻസ് തുകയിൽ നിന്നും ലഭിക്കും. നിലവിൽ ഉള്ള ഇൻഷുറൻസ് പദ്ധതി എല്ലാ ജൻധൻ അക്കൗണ്ടുകളുമായും ബന്ധിപ്പിക്കും .

Post your comments