Global block

bissplus@gmail.com

Global Menu

മികച്ച സുരക്ഷ വാഗ്ദാനം ചെയ്ത് ഫോർഡ് എക്കോസ്പോർട്ട് പ്ലാറ്റിനം പതിപ്പ്

ന്യൂഡൽഹി: അമേരിക്കൻ കാർ നിർമ്മാതാക്കളായ ഫോർഡ് കോംപാക്ട് എസ് യു വി വാഹനമായ എക്കോസ്പോർട്ടിന്റെ പ്ലാറ്റിനം പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി.

പെട്രോൾ ,ഡീസൽ വകഭേദങ്ങളിൽ ആയിരിക്കും ഫോർഡ് എക്കോസ്പോർട്ട് എത്തുക.

എക്കോസ്പോർട്ട് പ്ലാറ്റിനം മികച്ച സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.

1.0 എക്കോബൂസ്റ്റ് പവർ എൻജിന് 10 .69 ലക്ഷം രൂപയുമാണ്. 1 .5 ലിറ്റർ ടിഡിസിഐ ഡീസൽ എൻജിന് 10.39 ലക്ഷം രൂപയുമാണ് വില. പെട്രോൾ എൻജിന്  6 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻനിൽ 123 എച് പി പവറിൽ 170 എൻ എം ടോർക്കും, ഡീസൽ പതിപ്പിൽ 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻനിൽ 99 എച് പി പവറിൽ 205 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്നു.

ഡ്യുവൽ ടോൺ എക്സ്റ്റീരിയർ ഡിസൈൻ ,കറുപ്പ് നിറത്തിലുള്ള റൂഫ്, 17 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകൾ, വീതി കൂടിയ ടയറുകൾ കൂടാതെ മുൻപിലും പിൻഭാഗത്തുമായി ഘടിപ്പിച്ചിരിക്കുന്ന മികവാർന്ന ബമ്പറുകൾ തുടങ്ങിയവ വാഹനത്തിന് വേറിട്ട കാഴച്ച സമ്മാനിക്കുന്നു.

എക്കോസ്പോർട്ട് പ്ലാറ്റിനം പതിപ്പിൽ പാട്ടുകൾ കേൾക്കാനും വീഡിയോ കാണാനും സഹായിക്കുന്ന 8 ഇഞ്ച് ടച്ച്സ്ക്രീൻ, ദീർഘ ദൂര യാത്രകൾക്കായി നാവിഗേഷൻ സൗകര്യം എന്നിവ ലഭ്യമാണ്. ക്രൂയിസ് കൺട്രോൾ എന്ന നൂതന സവിശേഷതയുടെ സഹായത്തോടെ വാഹത്തിൻറെ വേഗത ഒരു  നിശ്ചിത നിരക്കിൽ സെറ്റ് ചെയ്യാവുന്നതുമാണ്. ഡ്രൈവർ ഉൾപ്പെടെ യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയർ ബാഗുകളാണ് ഒരുക്കിയിരിക്കുന്നത്.

Post your comments