Global block

bissplus@gmail.com

Global Menu

ബി എസ് എൻ എൽ വെർച്ച്വൽ മൊബൈൽ വാലറ്റ് ആപ്പ് പുറത്തിറക്കി

തിരുവനന്തപുരം : ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ എസ് ബി ഐ മൊബി കാഷ്  പ്രീപെയ്ഡ് വെർച്ച്വൽ ​ ആപ്പ് പുറത്തിറക്കി.

ഉപഭോക്‌താക്കൾക്ക് അവരുടെ മൊബൈൽ ഫോണിൽ  ബാങ്ക് ഇടപാടുകൾ പൂർത്തിയാക്കാൻ ഈ ആപ്പിലൂടെ സാധിക്കും. സാധാരണ ഫീച്ചർ ഫോണുൾപ്പെടെ എല്ലാത്തരം  മൊബൈൽ ഫോണുകളിലും ആപ്പ്  പ്രവർത്തിപ്പിക്കാനാകും.

മൊബി കാഷ് ആപ്പിലൂടെ ഉപഭോക്‌താക്കൾക്ക് പണം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനും പിൻവലിക്കാനുമാകും .കൂടാതെ ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്കും, എസ് ബി ഐ അക്കൗണ്ടിലേക്കും പണം കൈമാറാനാകും.

ബി എസ് എൻ എൽ പ്രീപെയ്ഡ് മൊബൈൽ റീച്ചാർജ്, ബി എസ് എൻ എൽ ലാൻഡ്‌ലൈൻ പോസ്റ്റ്പെയ്ഡ് ബില്ല് പേയ്മെന്റ് എന്നീ സേവനങ്ങളും ആപ്പിലുണ്ടാകും. നിലവിൽ ബിഎസ്എൻഏലിൽ ലഭ്യമാകുന്ന റീച്ചാർജ്, ബില്ല് പേയ്‌മെൻറ് സേവങ്ങൾക്ക് പുറമെ വൈദ്യുതി,വെള്ളം തുടങ്ങിയവയുടെ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം ഭാവിയിൽ ആപ്പിൽ ലഭ്യമാകും.

ബിഎസ്എൻഎൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി പണം നിക്ഷേപിക്കാനും ആപ്പിലൂടെ പണം പിൻവലിക്കാനും റീട്ടെയിൽ ഔലെറ്റുകൾ സഹായിക്കും. ആൻഡ്രോയിഡ്,ഐ ഫോൺ ഉപഭോക്‌താക്കൾക്ക് ആപ്ലിക്കേഷനിലൂടെയോ യൂ എസ് എസ് ഡി ഷോർട്ട് കോഡിലൂടെയോ ( *511 # ) ബി എസ് എൻ എൽ ഉപഭോക്‌താക്കൾ 51516 ലേക്കും മറ്റു മൊബൈൽ ഫോൺ ഉപഭോക്‌താക്കൾക്ക് 9418399999 എന്ന നമ്പരിലേക്കും ലേക്കും എസ് എം എസ് ചെയ്യുകയോ വിളിക്കുകയോ ചെയ്ത് പണമിടപാടുകൾ നടത്താവുന്നതാണ്.

ബി എസ് എൻ എൽ മൈബൈൽ നമ്പർ അല്ലാതെ മറ്റു മൊബൈൽ നമ്പറുകളും മൊബൈൽ വാലറ്റ് നമ്പർ ആയി ഉപയോഗിക്കാം. ഓരോ ഇടപാടുകൾക്കും 2 മുതൽ 3 ശതമാനം വരെ സർവീസ് ചാർജ് ഈടാക്കും. പരമാവധി ഈടാക്കുന്ന സർവീസ് ചാർജ് 120 രൂപയായിരിക്കും.

Post your comments