Global block

bissplus@gmail.com

Global Menu

മികച്ച ക്യാമറയുമായി ഗ്യാലക്സി സി 9 പ്രോ

ഭുവനേശ്വർ: പ്രമുഖ സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങ് അവരുടെ പുതിയ മോഡലായ ഗ്യാലക്സി സി 9 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുന്നു.

ജനുവരി 27 മുതൽ ഓൺലൈനായും തിരഞ്ഞെടുക്കപ്പെട്ട ഷോറൂമുകളിലും മുൻ‌കൂർ ബുക്കിംഗ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഗ്യാലക്സി സി 9 പ്രൊ മുൻകൂട്ടി ബുക്കുചെയ്യുന്നവർക്ക് ഒരു വർഷത്തെ വൺ ടൈം സ്ക്രീൻ റീപ്ലേസ്‌മെൻറ് സൗകര്യവും ലഭിക്കും.

ഗോൾഡ്, ബ്ലാക്ക് എന്നീ വ്യത്യസ്ത നിറങ്ങളിൽ എത്തുന്ന ഗ്യാലക്സി സി 9 പ്രൊ 2017 ഫെബ്രുവരി പകുതിയോടെ എല്ലാ റീട്ടെയിൽ  ഔട്ട്‍ലെറ്റുകളിലും ലഭ്യമാകും. 6 ഇഞ്ച് ഫുൾ എച്ച് ഡി സൂപ്പർ അമോലെഡ് ഡിസ്പ്ലേയിലൂടെ മികച്ച ദൃശ്യാനുഭവം ഉപഭോക്താക്കൾക്ക് ലഭിക്കും.  16 മെഗാ പിക്സലോടുകൂടിയ മുൻ,പിൻ ക്യാമറകൾ കുറഞ്ഞ പ്രകാശത്തിൽ മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കും.

6 ജിബി റാമോടുകൂടിയാണ് ഗ്യാലക്സി സി 9 എത്തുന്നത് .64 ജി ബി ഇന്റേർണൽ   സ്റ്റോറേജിനു പുറമെ മൈക്രോ എസ് ഡി കാർഡ് വഴി 256 ജി ബി വരെ ഉയർത്താനാകുന്ന എക്സ്പാൻഡബിൾ മെമറിയും ഗ്യാലക്സി സി പ്രോയുടെ പ്രത്യേകതയാണ് .64 ഒക്ട കോർ പ്രോസസറാണ് ഇതിൽ സന്നിവേശിപ്പിച്ചിട്ടുള്ളത്.വ്യത്യസ്ത​സവിഷേതകളോടെ എത്തുന്ന ഗ്യാലക്സി സി 9 പ്രോയുടെ വില 36,900 രൂപയാണ് .

Post your comments