Global block

bissplus@gmail.com

Global Menu

സുരക്ഷയ്ക്ക് പ്രാധാന്യം നൽകി സണ്ണി മിഡ് സൈസ് പതിപ്പ് ഇന്ത്യൻ വിപണിയിൽ

ന്യൂഡൽഹി :  നിസ്സാൻ അവരുടെ പുതിയ പതിപ്പായ മിഡ് സൈസ് സെഡാൻ സണ്ണി ഇന്ത്യൻ വിപണിയിലെത്തിച്ചു .

പുത്തൻ സവിശേഷതകളോടെയെത്തുന്ന മിഡ് സൈസ്പതിപ്പിന് വില  7 .91 ലക്ഷം രൂപയാണ്. ജാപ്പനീസ് കാർ  നിർമാതാക്കളായ  നിസ്സാൻ അവരുടെ ഉപഭോക്താക്കളെ ഇത്തവണയും നിരാശപ്പെടുത്തുന്നില്ല.

വിശാലമായ ഇൻറ്റീരിയർ, സൗകര്യപ്രദമായ ഡ്രൈവ്, മികച്ച ഇന്ധനക്ഷമത എന്നിവയ്ക്ക്  പുറമെ സാൻഡ് സ്റ്റോൺ  ബ്രൗൺ നിറത്തിലുള്ള ബോഡിയും,രൂപഭംഗിയുള്ള ഡോർ ഹാൻഡിലുകളും  ആരെയും ആകർഷിക്കും വിധമാണ് ഡിസൈൻ ചെയ്തിട്ടുളത് .

ഇൻറ്റീരിയറിനു മാറ്റുകൂട്ടാൻ കറുപ്പ് നിറത്തിലുള്ള സീറ്റുകളും പാനലുകളും ഉപയോഗിച്ചിരിക്കുന്നു. മിഡ് സൈസ്പതിപ്പ്  പെട്രോൾ, ഡീസൽ എന്നീ  രണ്ട്‌ വകഭേദങ്ങളിലാണെത്തുന്നത് . പെട്രോൾ പതിപ്പ് 1,498 സി  സി യും ഡീസൽ 1,461 സി സി എഞ്ചിനിലും ലഭ്യമാണ് . 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ ആണ്  മിഡ് സൈസിൽ  ഉൾപ്പെടുത്തിയിരിക്കുന്നത് .

 മികച്ച സവിശേഷതകൾക്ക് മുൻഗണന കൊടുത്ത് രൂപ കല്പന ചെയ്തിരിക്കുന്ന പുതിയ വാഹനത്തിൽ ഇന്റലിജന്റ് കീ, പുഷ് സ്റ്റാർട്ട് ബട്ടൺ, ആന്റി ലോക്ക് ബ്രേക്കിംഗ്, ഇലക്ടോണിക് ഡിസ്ട്രിബ്യുഷൻ, മുൻവശത്തെ രണ്ട് എയർ ബാഗുകൾ കൂടാതെ ഇരുവശങ്ങളിലും എയർ ബാഗുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നു . ആഗോള വിപണിയിൽ 16 ദശലക്ഷം സണ്ണി മോഡലുകൾ ആണ് ഇതുവരെ നിസ്സാൻ വിറ്റഴിച്ചത്.

Post your comments