Global block

bissplus@gmail.com

Global Menu

കിഴക്കൻ സംസ്‌ഥാനങ്ങളിലെ കന്നി തീർത്ഥാടനയാത്രക്കൊരുങ്ങി ഐ ആർ സി ടി സി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ആദ്യമായി കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് തീർത്ഥാടന സർവീസുകൾ ആരംഭിക്കുന്നു.

അടുത്ത മാസം മുതൽ ആരംഭിക്കുന്ന സർവീസ് ജഗന്നാഥ്‌, കൊണാർക് എന്നീ തീർത്ഥാടന കേന്ദ്രങ്ങളായിലേക്കായിരിക്കും.

ആറ് രാത്രിയും ഏഴ് പകലും അടങ്ങുന്ന പാക്കേജിന് 6,161 രൂപയായിരിക്കും നിരക്ക്. ഫെബ്രുവരി 17ഓടുകൂടി ഐആർസിടിസി പുതിയ തീർത്ഥാടന സർവീസുകൾ ആരംഭിക്കും.

പശ്ചിമ ബംഗാൾ ,ഒഡിഷ സംസ്‌ഥാനങ്ങളിലെ തീർത്ഥാടനകേന്ദ്രങ്ങളായ ഗംഗാസാഗർ ക്ഷേത്രം, ശ്രീ സ്വാമി നാരായണൻ ക്ഷേത്രം, ബിർലാ ക്ഷേത്രം, ശ്രീ ജഗന്നാഥ ക്ഷേത്രം, കൊണാർക്ക് ക്ഷേത്രം ,ലിംഗരാജ ക്ഷേത്രം എന്നിവിടങ്ങളിലേക്കായിരിക്കും ഐആർസിടിസി സർവീസുകൾ നടത്തുക   .

 സ്ലീപ്പർ ക്ലാസ് യാത്ര, ഭക്ഷണം, സ്ഥല സന്ദർശനത്തിന് നോൺ എ സി ടൂറിസ്റ്റ് ബസ്സുകൾ, ആശ്രമങ്ങളിലും പൊതുശയനമുറികളിലും താമസസൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളതാണ് പാക്കേജ്.

സാംസ്‌കാരിക പൈതൃകവും ജൈവവൈവിധ്യവും ആവോളം നിറഞ്ഞു നിൽക്കുന്ന കിഴക്കൻ സംസ്ഥാനങ്ങളിലെ ടൂറിസം മേഖല ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാരിൻറെ ഈ ശ്രമത്തിലൂടെ സാധിക്കുമെന്നാണ് ഐ ആർ സി ടി സി പ്രതീക്ഷിക്കുന്നത്.

ഐആർസിടിസി യുടെ മറ്റ് തീർത്ഥാടന പദ്ധതികളുമായും ഈ പാക്കേജ് ബന്ധിപ്പിച്ചിട്ടുണ്ട്. ഐആർസിടിസിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ താൽപ്പര്യമുള്ള സഞ്ചാരികൾ www.irctctourism.com എന്ന വെബ്‌സൈറ്റിൽ നിന്നും ഓൺലൈനായോ, ഏതെങ്കിലും അംഗീകൃത ഏജന്റ് മുഖേനെയോ, നേരിട്ടോ ഐആർസിടിസി ഓഫിസിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ് .

Post your comments