Global block

bissplus@gmail.com

Global Menu

പുതിയ സവിശേഷതയുമായ് പുതിയ പാൻകാർഡുകൾ

ന്യൂഡൽഹി : പാൻകാർഡുകൾ ഇനി മുതൽ പുതിയ സവിശേഷതകളോടെ ലഭ്യമാക്കുമെന്ന് ആദായ നികുതി വകുപ്പ്.

വിവരങ്ങളുടെ മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കികൊണ്ടെത്തുന്ന പാൻകാർഡിലെ ഉള്ളടക്കം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും.

എൻ എസ് ഡി എൽ , യു ടി ഐ ഐ ടി എസ് എൽ ( ഇൻഫ്രാസ്ട്രക്ച്ചർ ടെക്നോളജി ആൻഡ് സർവീസസ് )എന്നിവരാണ് പാൻകാർഡിൻറെ നിർമ്മാതാക്കൾ. ജനുവരി 1 മുതൽ പുതിയ പാൻകാർഡുകൾ വിതരണം ആരംഭിച്ചിട്ടുണ്ട്.

പുതിയ അപേക്ഷകർക്കായിരിക്കും പുതിയ പാൻകാർഡ് ലഭിക്കുക, എങ്കിലും നിലവിലുള്ള ഉപഭോക്താക്കൾക്ക് പുതിയ പാൻകാർഡിനായി അപേക്ഷിക്കാം. പുതിയ പാൻകാർഡുകൾ കുറ്റമറ്റതാണെന്ന് അധികാരികൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

ക്യുക്ക് റെസ്പോൺസ്കോഡ് എന്ന സവിശേഷതയും പുതിയ പാൻ കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് വെരിഫിക്കേഷൻ പ്രക്രിയകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കും. കാർഡുടമകളുടെ എല്ലാ വിവരവും  ഇതുവഴി ലഭ്യമാകും.

രണ്ടുലക്ഷത്തിനു മേലെയുള്ള ഇടപാടുകൾ നടത്താനും,ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും പാൻകാർഡ് നിർബന്ധമാണ് .രാജ്യത്ത് ഇരുപത്തിയഞ്ചു കോടിയോളം പേർ പാൻകാർഡുടമകളാണ്. കേന്ദ്ര സർക്കാരിൻറെ കണക്കുകൾ പ്രകാരം പ്രതിവർഷം 2.5 കോടിയോളം പേർ പാൻകാർഡിനായി അപേക്ഷിക്കുന്നുണ്ട്.

Post your comments