Global block

bissplus@gmail.com

Global Menu

റിലാക്‌സോ ഫുട്‌വെയേഴ്‌സിന് പുതിയ ബ്രാന്‍ഡ് ലോഗോ

കൊച്ചി: പുതുവര്‍ഷമായ 2017നെ വരവേല്‍ക്കാന്‍ പുത്തന്‍ ഊര്‍ജവും ശൈലിയും സമ്മാനിച്ച് ഇന്ത്യയിലെ മുന്‍നിര പാദരക്ഷാ ബ്രാന്‍ഡായ റിലാക്‌സോ ഫുട്‌വെയേഴ്‌സ് ലിമിറ്റഡ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. ഇന്ത്യയിലെ യുവ ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങള്‍ക്കനുസൃതവും റിലാക്‌സോയില്‍ അര്‍പ്പിതമായ വിശ്വാസവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതുമാണ് പുതിയ ബ്രാന്‍ഡ് ലോഗോ.

സ്പാര്‍ക്‌സ്, ബഹാമസ്, ഫ്‌ളൈറ്റ്, സ്‌കൂള്‍മേറ്റ് എന്നിവ റിലാക്‌സോയുടെ പ്രശസ്തമായ ബ്രാന്‍ഡുകളാണ്. സല്‍മാന്‍ ഖാനെയും അക്ഷയ് കുമാറിനെയും പോലുള്ള പ്രശസ്ത ബോളിവുഡ് താരങ്ങളാണ് ഈ ഉല്‍പ്പന്നങ്ങളെ സാക്ഷ്യപ്പെടുത്തുന്നത്.

വിജയകരമായ ബിസിനസ് പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ഗുണനിലവാരമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിലുമുള്ള പ്രതിബദ്ധതയെ പുതിയ ലോഗോ പ്രതിനിധാനം ചെയ്യുന്നു. യുവത്വം, സമകാലീനത, സ്റ്റൈല്‍ എന്നിവയിലൂന്നിയ സമീപനം ബ്രാന്‍ഡിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുകയും അതിന്റെ സമ്പന്നമായ പൈതൃകത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

ബെറി ബ്ലൂ, സണ്ണി യെല്ലോ നിറങ്ങള്‍ പരിണാമം, ശുഭാപ്തി, പോസിറ്റീവ് ഊര്‍ജം, വളര്‍ച്ച എന്നിവയെ പ്രതീകവല്‍ക്കരിക്കുന്നു. ഈ പുതുമയുമായി, ഗുണനിലവാരവും തിരഞ്ഞെടുക്കാനുള്ള അവസരങ്ങളും സംബന്ധിച്ച യുവ ഇന്ത്യയുടെ പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ഒരുക്കത്തിലാണ് റിലാക്‌സോ.

. ഫോര്‍ച്യൂണ്‍ 500 (ഇന്ത്യ) പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള കമ്പനി ഇക്കണോമിക് ടൈംസ് 500 ഫ്യൂച്വര്‍ റെഡി സ്ഥാപനങ്ങളിലൊന്നുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടിആര്‍എ റിസര്‍ച്ചില്‍ നിന്നും ഇന്ത്യയിലെ മോസ്റ്റ് അട്രാക്ടീവ് ബ്രാന്‍ഡ് പുരസ്‌കാരവും റിലാക്‌സോയ്ക്ക് ലഭിച്ചു.

ബിസിനസ് ടുഡെയില്‍ നിന്നും ബെസ്റ്റ് സിഇഒ (കണ്‍സ്യൂമര്‍ ഗുഡ്‌സ്) പുരസ്‌കാരവും കമ്പനിയെ തേടിയെത്തി. പുരോഗതിയിലേക്കുള്ള സുഗമമായ മുന്നേറ്റത്തെ പുതിയ റിലാക്‌സോ പ്രതിനിധാനം ചെയ്യുന്നതായി റിലാക്‌സോ ഫുട്‌വെയേഴ്‌സ് സെയില്‍ ആന്റ് മാര്‍ക്കറ്റിങ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗൗരവ് ദുവ പറഞ്ഞു.

9 സംസ്ഥാനങ്ങളിലെ 143 നഗരങ്ങളിലായി 261 സ്റ്റോറുകളുമായി ശക്തമായ റീട്ടെയ്ല്‍ സാന്നിധ്യമാണ് റിലാക്‌സോയ്ക്കുള്ളത്. കുട്ടികള്‍, പുരുഷന്‍മാര്‍, സ്ത്രീകള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്കുതകുന്ന ഉല്‍പ്പന്നങ്ങളുടെ വന്‍ ശ്രേണി റിലാക്‌സോ അവതരിപ്പിക്കുന്നു.

ദല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളിലെ ശക്തമായ സാന്നിധ്യത്തിനൊപ്പം ദക്ഷിണ, പശ്ചിമ ഇന്ത്യന്‍ വിപണിയിലേക്കും റിലാക്‌സോ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു.

Post your comments